Connect with us

News

സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും

കാറുകള്‍ അടക്കം യൂറോപ്പില്‍ നിന്നുള്ള പല ഉത്പന്നങ്ങള്‍ക്കും കരാര്‍ അനുസരിച്ച് വില കുത്തനെ കുറയും.

Published

on

സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും. ഡല്‍ഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാര-സുരക്ഷാ കരാറുകളില്‍ ഇരു കക്ഷികളും ഒപ്പുവച്ചത്. കാറുകള്‍ അടക്കം യൂറോപ്പില്‍ നിന്നുള്ള പല ഉത്പന്നങ്ങള്‍ക്കും കരാര്‍ അനുസരിച്ച് വില കുത്തനെ കുറയും. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവെച്ചു. യൂറോപ്യന്‍ ഉപകരണങ്ങള്‍ക്ക് വലിയ വിലക്കുറവ് വരുമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം.

പാസ്ത, ചോക്ലേറ്റ് എന്നിവയുള്‍പ്പെടെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂര്‍ണ്ണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.യൂറോപ്യല്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നും വിവരം.

ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ ഒരു പുതിയ അധ്യായം തുറക്കുന്നുവെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു. വ്യാപാരം, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കരാര്‍ സഹായിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

By

കൊച്ചി: തിരുവാങ്കുളം ശാസ്താംമുകള്‍ പ്രദേശത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീടിന് സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംമുകള്‍ കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെയും ഭാര്യയുടെയും ഏകമകള്‍ ആദിത്യ (16)യാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ശാസ്താംമുകള്‍ ഭാഗത്തെ പാറമടയില്‍ മൃതദേഹം കണ്ടെത്തിയത്. പതിവുപോലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ആദിത്യയുടെ മൃതദേഹം സ്‌കൂള്‍ യൂണിഫോം ധരിച്ച നിലയിലായിരുന്നു.

പാറമടയുടെ കരയില്‍ സ്‌കൂള്‍ ബാഗ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വെള്ളത്തില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ബാഗിനുള്ളില്‍ ഉച്ചഭക്ഷണവും കരുതിയിരുന്നതായി കണ്ടെത്തി. വിവരമറിഞ്ഞ ഉടന്‍ വാര്‍ഡ് മെമ്പര്‍ ചോറ്റാനിക്കര  പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന്  പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദിത്യ മഹേഷ് ദമ്പതികളുടെ ഏക മകളാണ്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ. പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വേലി തന്നെ വിളവ് തിന്നെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Published

on

By

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാന്‍ഡ് 90 ദിവസം പിന്നിട്ടാല്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുമ്പ് പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് എസ്‌ഐടി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വേലി തന്നെ വിളവ് തിന്നെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ദേവസ്വം മിനുട്സില്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വമാണെന്നാണ് എസ്ഐടി കണ്ടെത്തല്‍. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി. ‘അനുവദിക്കുന്നു’ എന്നും മിനുട്സില്‍ സ്വന്തം കൈപ്പടയില്‍ എഴുതി. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികള്‍ കൈമാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

kerala

‘മുഖ്യമന്ത്രിക്ക് എങ്ങനെ ആ കസേരയിൽ ഇരിക്കാനാകുന്നു? CPMന് എല്ലാ കാലത്തും ഇരട്ടത്താപ്പ്’; വിഡി സതീശൻ

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പ്രതിഷേധിച്ച കോൺ‍​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെതിരെയാണ് വിഡി സതീശന്റെ വിമർശനം. എംഎൽഎ ഓഫീസിന് മുന്നിൽ കുറുവടികളുമായി നിന്ന സംഘമാണ് ആക്രമിച്ചത്. പിന്നിൽ നിന്നാണ് കുറുവടി സംഘം ആക്രമണം നടത്തിയത്. വിസിൽ ബ്ലോവർമാരെ സംരക്ഷിക്കും എന്നതാണ് സിപിഎം നയമെന്ന് അദേഹം വിമർശിച്ചു.

ഇവിടെ അഴിമതി ചൂണ്ടിക്കാട്ടിയ വിസിൽ ബ്ലോവറെ നടപടി എടുത്ത് പുറത്താക്കിയരിക്കുന്നു. അധികാര കരുത്തിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. പൊലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിലെ പ്രതിയെ സംരക്ഷിക്കുന്നയാളാണ് അഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി. എങ്ങനെ ആ കസേരയിൽ മുഖ്യമന്ത്രിക്ക് ഇരിക്കാനാകുന്നുവെന്ന് വിഡി സതീശൻ ചോ​ദിച്ചു.

സിപിഐഎമ്മിന് എല്ലാ കാലത്തും ഇരട്ടത്താപ്പാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞാണ് നോട്ടീസിന് അനുമതി നിഷേധിച്ചത്. സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ച വിഷയം വേറെ എവിടെയാണ് പറയേണ്ടതെന്ന് അദേഹം ചോദിച്ചു. പയ്യന്നൂർ അക്രമം ജനാധിപത്യ കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നീതിന്യായ വ്യവസ്ഥകള്‍ സിപിഐഎം ക്രിമിനലുകള്‍ക്ക് ബാധകമല്ലേയെന്ന് വിഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടിക്കാരെ പോലും ചോദ്യം ചെയ്താല്‍ കൊല്ലുമെന്നാണ് പറയുന്നതെന്ന് അദേഹം പറഞ്ഞു. തന്റെ വീട്ടിലേക്ക് എല്ലാ ആഴ്ചയും മാര്‍ച്ചാണ്. വീടിനകത്ത് വരെ കയറി. ചെടിച്ചട്ടി വരെ തല്ലിപ്പൊളിച്ചു. തന്നെ കാണാന്‍ വന്നയാളെ വരെ തല്ലി. ഈ ആഴ്ച സിപിഐഎം ആണെങ്കില്‍ അടുത്താഴ്ച ബിജെപി. എല്ലാം പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

Continue Reading

Trending