ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിങ് തെരെഞ്ഞെടുത്തു. കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. മുംബൈയില്‍ ഒരു മാറ്റമാണുള്ളത്. ക്രിസ് ലിന്നിന് പകരം ക്വിന്റണ്‍ ഡി കോക്ക് ടീമില്‍ ഇടം നേടി.

തുടര്‍ച്ചയായ രണ്ടാം വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ സീസണിലെ ആദ്യ വിജയമാണ് മുംബൈ ഇന്ത്യന്‍സ് നോട്ടമിടുന്നത്.

ക്വിന്റണ്‍ ഡി കോക്ക് ടീമിലേക്ക് തിരിച്ചെത്തുന്നത് മുംബൈ ഇന്ത്യന്‍സിന് ആശ്വാസം പകരും. ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തില്‍ നേരിയ വ്യത്യസത്തിനാണ് മുംബൈ പരാജയപ്പെട്ടത്.

മറുവശത്ത് ശക്തമായ ബാറ്റിങ്ങും ബൗളിങ്ങും ഒത്തുചേരുന്ന കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണര്‍ നിതീഷ് റാണയുടെയും രാഹുല്‍ ത്രിപതിയുടെയും ഫോം ടീമിന് ഗുണം ചെയ്യും.