ഐപിഎല്ലില്‍ ഭാഗികമായി കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. ഞായറാഴ്ച യുഎഇയില്‍ തുടങ്ങുന്ന രണ്ടാം ഘട്ട മല്‍സരങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവേശനം.

2019ന് ശേഷം ആദ്യമായാണ് ഐപിഎല്‍ കാണികള്‍ക്ക് മുന്‍പില്‍ നടത്തുന്നത്. താരങ്ങളെ കോവിഡ് ബാധിച്ചതോടെയാണ് ഇന്ത്യയില്‍ നടന്നിരുന്ന ഐപിഎല്‍ നിര്‍ത്തിവച്ചത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് രണ്ടാംഘട്ടത്തിലെ ആദ്യമല്‍സരം.