ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ താല്‍പര്യം അറിയിച്ച് ടാറ്റ. കമ്പനി വാങ്ങാനായി ലേലത്തിന് അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. ടാറ്റയെ കൂടാതെ സ്‌പെയ്‌സ് ജെറ്റും എയര്‍ ഇന്ത്യ വാങ്ങാനായി താല്‍പര്യം അറിയിച്ച്് രംഗത്തെത്തിയിട്ടുണ്ട്.

കടക്കെണിയില്‍പെട്ട് പ്രതിസന്ധിയിലാണ് നിലവില്‍ എയര്‍ ഇന്ത്യ. കമ്പനിയുടെ നൂറ് ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര തീരുമാനം.

ഗ്രൗണ്ട് ഹാന്‍ഡിലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വില്‍ക്കാനാണ് നീക്കം. മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങും ഡല്‍ഹിയിലെ എയര്‍ലൈന്‍ശ് ഹൗസും ലേലത്തിന്റെ ഭാഗമായിരിക്കും.

നിലവില്‍ 43,000 കോടിയാണ്? എയര്‍ ഇന്ത്യയുടെ ബാധ്യത.