Connect with us

News

അമേരിക്കയെ തളര്‍ത്താന്‍ ഇറാന്റെ പുതിയ ‘രഹസ്യ ആയുധം’; മുന്നറിയിപ്പുമായി നാവികസേനാ മേധാവി

ശത്രുസൈന്യത്തിന് അഗാധമായ ഭയമുണ്ടാക്കുന്ന ഒന്നായിരിക്കും ഇതെന്നും, ഇത് കാണുന്ന അമേരിക്കന്‍ സൈനികര്‍ക്ക് ‘ഹൃദയാഘാതം’ വരെ ഉണ്ടായേക്കാമെന്നും ഇറാന്റെ നാവിക കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി പ്രസ്താവിച്ചു.

Published

on

അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടുന്ന സഖ്യശക്തികള്‍ക്കെതിരെ അതിശക്തമായ പുതിയ ആയുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. ശത്രുസൈന്യത്തിന് അഗാധമായ ഭയമുണ്ടാക്കുന്ന ഒന്നായിരിക്കും ഇതെന്നും, ഇത് കാണുന്ന അമേരിക്കന്‍ സൈനികര്‍ക്ക് ‘ഹൃദയാഘാതം’ വരെ ഉണ്ടായേക്കാമെന്നും ഇറാന്റെ നാവിക കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി പ്രസ്താവിച്ചു. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടി.വിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യുഎസ് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിന് പകരമായി തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് തുറന്നുനല്‍കാമെന്ന ഇറാന്റെ സമാധാന നിര്‍ദ്ദേശം ട്രംപ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ഇറാന്റെ എണ്ണ വ്യാപാരം തടഞ്ഞ് രാജ്യത്തെ ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവരാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്ന് അഡ്മിറല്‍ ഷഹ്റാം ഇറാനി പരിഹസിച്ചു.’പുതിയ ആയുധം ശത്രുക്കളുടെ തൊട്ടടുത്ത് തന്നെയുണ്ട്. അത് കാണുമ്പോള്‍ അവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകില്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു,’ – അഡ്മിറല്‍ ഷഹ്റാം ഇറാനി.

മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകളും ഇറാന്‍ നടത്തിയിട്ടുണ്ട്. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ ‘എബ്രഹാം ലിങ്കണിന്’ നേരെ ഏഴ് തവണ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. ഇതോടെ കപ്പലില്‍ നിന്ന് വിമാനങ്ങള്‍ വിക്ഷേപിക്കുന്നത് തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്നും അവര്‍ പറയുന്നു. ആഗോള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന ഹുര്‍മുസ് കടലിടുക്ക് നിലവില്‍ ഇറാന്‍ അടച്ചിട്ടിരിക്കുകയാണ്. മേഖലയില്‍ ഇറാന്‍ കപ്പലുകള്‍ തടയുന്ന അമേരിക്കന്‍ നടപടി സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരേക്കാള്‍ മോശമാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

‘ബോംബാക്രമണത്തേക്കാള്‍ ഫലപ്രദമാണ് ഉപരോധം. ഇറാനെ ഒരിക്കലും ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല,’ എന്ന് ട്രംപ് വ്യക്തമാക്കി. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം മിഡില്‍ ഈസ്റ്റിലെ സമാധാനാന്തരീക്ഷത്തെ പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്. ഇറാന്റെ പുതിയ ആയുധം സംബന്ധിച്ച വെളിപ്പെടുത്തല്‍ വരുംദിവസങ്ങളില്‍ മേഖലയില്‍ കൂടുതല്‍ അനിശ്ചിതത്വങ്ങള്‍ക്ക് വഴിതുറക്കും.

Advertisement

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘എണ്ണക്കിണറുകള്‍ സുരക്ഷിതം, വേണമെങ്കില്‍ ലൈവ് കാണിക്കാം’; അമേരിക്കയെ പരിഹസിച്ച് ഇറാന്‍ സ്പീക്കര്‍

എണ്ണവില 140 ഡോളറിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്

Published

on

ഇറാന്റെ എണ്ണ സമ്പത്തിനെ തകർക്കാനുള്ള അമേരിക്കൻ നീക്കങ്ങളെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. അമേരിക്കയുടെ സാമ്പത്തിക തന്ത്രങ്ങൾ പൂർണ്ണ പരാജയമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 140 ഡോളർ വരെയായി ഉയരുമെന്ന് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉപരോധം കടുപ്പിച്ചിട്ടും ഇറാന്റെ എണ്ണ ഉൽപ്പാദനത്തെയോ എണ്ണക്കിണറുകളെയോ ബാധിച്ചിട്ടില്ലെന്ന് ഘാലിബാഫ് അവകാശപ്പെട്ടു. എണ്ണക്കയറ്റുമതി തടഞ്ഞാൽ ഇറാന്റെ സംഭരണശാലകൾ തകരുമെന്ന യുഎസ് പ്രവചനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. വേണമെങ്കിൽ എണ്ണക്കിണറുകളുടെ സുരക്ഷിതാവസ്ഥ ലൈവ് സ്ട്രീമിങ്ങിലൂടെ ലോകത്തിന് കാണിച്ചുതരാമെന്നും അദ്ദേഹം പരിഹസിച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഉൾപ്പെടെയുള്ളവരുടെ തെറ്റായ ഉപദേശങ്ങളാണ് അമേരിക്കയെ ഇത്തരം ‘വിഡ്ഢിത്തങ്ങൾക്ക്’ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണെന്നും അതിനാൽ എത്രയും വേഗം കീഴടങ്ങണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. പുതിയ കരാറിന് തയ്യാറായില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
എന്നാൽ, അമേരിക്ക നാവിക ഉപരോധം തുടരുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷം നിലനിൽക്കുമ്പോഴും ഇറാനുമായി ഫോൺ മുഖേന ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു. ഇതിനിടെ, നേരത്തെ അമേരിക്ക പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പലിലെ ആറ് ജീവനക്കാരെ വിട്ടയച്ചിട്ടുണ്ട്.

Continue Reading

main stories

തമിഴ്നാട്ടില്‍ ഭരണത്തുടര്‍ച്ച; ബംഗാളിലും അസമിലും ബി.ജെ.പി മുന്നിലെന്ന് പ്രവചനം

കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എല്ലാ സര്‍വേകളും പ്രവചിക്കുന്നു.

Published

on

By

ന്യൂഡല്‍ഹി/ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മെയ് അഞ്ചിന് വരാനിരിക്കെ കേരളം, പശ്ചിമബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലം പുറത്ത്. കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എല്ലാ സര്‍വേകളും പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യ, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, മാട്രിസ്, ടുഡേയ്സ് ചാണക്യ, എന്‍.ഡി.ടി.വി, ടൈംസ് നൗ എന്നീ സര്‍വേകള്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നു. ടൈംസ് നൗ ജെവിസി പുറത്തുവിട്ട സര്‍വേ ഫലങ്ങള്‍ അനുസരിച്ച് യു ഡി എഫ് 72-84 സീറ്റുകള്‍, എല്‍ ഡി എഫ് 52-61 സീറ്റുകള്‍, എന്‍ഡിഎ 03-04 സീറ്റുകള്‍ നേടുമെന്നും പറയുന്നു. ആക്സിസ് മൈ ഇന്ത്യയുടെ സര്‍വേ ഫലങ്ങളില്‍ യു ഡി എഫ് 72-80 സീറ്റുകള്‍ (44%), എല്‍ഡിഎഫ് 49-62 സീറ്റുകള്‍ (39%), എന്‍ഡിഎ 00-03 സീറ്റുകളും (14%) നേടുമെന്നും പറയുന്നു. എന്നാല്‍ യു ഡി എഫ് 70-75 സീറ്റുകള്‍, എല്‍ഡിഎഫ് 60-65 സീറ്റുകള്‍, എന്‍ഡിഎ 03-05 സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പറയുന്നത്.

യുഡിഎഫ് 70-80 സീറ്റുകള്‍, എല്‍ ഡി എഫ് 58-68 സീറ്റുകള്‍, എന്‍ഡിഎ 00-04 സീറ്റുകള്‍ നേടുമെന്നാണ് വോട്ട് വൈബിന്റെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. യുഡിഎഫ് 75-85 സീറ്റുകള്‍, എല്‍ ഡി എഫ് 55-65 സീറ്റുകള്‍, എന്‍ഡിഎ 00-03 സീറ്റുകള്‍ എന്നാണ് പീപ്പിള്‍സ് പള്‍സിന്റെ സര്‍വേ ഫലം. യുഡിഎഫ് 71-79 സീറ്റുകള്‍, എല്‍ഡിഎഫ് 62-69 സീറ്റുകള്‍, എന്‍ഡിഎ 1-04 സീറ്റുകള്‍ നേടുമെന്നാണ് പി മാര്‍ക്കിന്റെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

യുഡിഎഫ് 72-80 സീറ്റുകള്‍, എല്‍ഡിഎഫ് 58-64 സീറ്റുകള്‍, എന്‍ഡിഎ 01-03 സീറ്റുകള്‍ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സര്‍വേ ഫലം. യുഡിഎഫ് 66-76 സീറ്റുകള്‍, എല്‍ ഡി എഫ് 58-68 സീറ്റുകള്‍, എന്‍ഡിഎ 10-14 സീറ്റുകള്‍ ലഭിക്കുമെന്ന് പീപ്പിള്‍ ഇന്‍സൈറ്റ് വ്യക്തമാക്കുന്നു. യുഡിഎഫ് 65-80 സീറ്റുകള്‍, എല്‍ഡിഎഫ് 55-65 സീറ്റുകള്‍, എന്‍ഡിഎ 00-05 സീറ്റുകള്‍ ലഭിക്കുമെന്ന് ജേര്‍ണോ മിററിന്റെ സര്‍വേ ഫലം.തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം ഭരണത്തുടര്‍ച്ച നേടുമെന്നാണ് സര്‍വേകള്‍ പറയുന്നത്.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അടിപതറുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് ടി.എം.സിക്ക് വന്‍ ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ മറ്റെല്ലാ സര്‍വേകളും ബി.ജെ.പിക്കൊപ്പമാണ്. 2021ലും മിക്ക സര്‍വേകളും ബി.ജെ.പിയുടെ ഭരണം പ്രവചിച്ചിരുന്നെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ടി.എം.സി അധികാരത്തിലെത്തിയത്. അസമില്‍ എല്ലാ സര്‍വേകളും ബി.ജെ.പിക്ക് തുടര്‍ ഭരണം പ്രവചിക്കുന്നുണ്ട്. പുതുച്ചേരിയില്‍ എന്‍.ആര്‍. കോണ്‍ഗ്രസ് തന്നെ ഭരണം തുടരുമെന്നാണ് പ്രവചനം.

Advertisement

 

Continue Reading

world

വാഹനപ്പെരുപ്പത്തിന് തടയിടാന്‍ അബുദാബി മൊബിലിറ്റി; മുസഫ ഷാബിയ 9ലും 12ലും മെയ് 6 മുതല്‍ പെ പാര്‍ക്കിംഗ്

ഷാബിയ പത്തിലും പതിനൊന്നിലും കഴിഞ്ഞമാസം ഇതിനകം തന്നെ പെ പാര്‍ക്കിംഗ് നിലവില്‍ വന്നിട്ടുണ്ട്.

Published

on

By

അബുദാബി: മുസഫ ഷാബിയ 9ലും 12ലും മെയ് ആറുമുതല്‍ പെ പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വരുമെന്ന് അബുദാബി മൊബൈലിറ്റി അധികൃതര്‍ അറിയിച്ചു. ഷാബിയ പത്തിലും പതിനൊന്നിലും കഴിഞ്ഞമാസം ഇതിനകം തന്നെ പെ പാര്‍ക്കിംഗ് നിലവില്‍ വന്നിട്ടുണ്ട്.

അബുദാബിയുടെ പ്രധാന താമസ കേന്ദ്രങ്ങളിലൊന്നായ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയും മുസഫ ഷാബിയയും ഏറ്റവും തിരക്കേറിയ നഗരമായി മാറിയിട്ടുണ്ട്. മുസഫ ഷാബിയ പ്രവാസികളുടെ പ്രധാന താമസ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ ഇവിടെയുണ്ടായിട്ടുള്ള വാഹനപ്പെരുപ്പം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്.

ഇവിടെ രൂക്ഷമായ പാര്‍ക്കിംഗ് പ്രശ്‌നമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുസഫ ഷാബിയ 9ലും 10ലുമായി 10,205 പാര്‍ക്കിംഗുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഷാബിയ ഒമ്പതില്‍ 3,219 പാര്‍ക്കിംഗുകളും പത്തില്‍ 6,986 പാര്‍ക്കിംഗുകളുമാണുള്ളത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മുസഫ ഷാബിയയില്‍ ഇത്തിഹാദ് റെയില്‍വെയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

Continue Reading

Trending