ടാന്‍സാനിയ: വീണ്ടും മരണക്കളമായി മാറി ഫുട്ബോള്‍ മൈതാനം. ടാന്‍സാനിയന്‍ അണ്ടര്‍ 20 ക്ലബ്ബ് ഫുട്ബോള്‍ മത്സരത്തില്‍ ടാക്ലിംഗിനിടെ നിലത്ത് വീണ താരമാണ് മരണപ്പെട്ടത്. ടാന്‍സാനിയന്‍ ക്ലബ്ബായ മ്ബാവോ എഫ്സിയുടെ താരം ഇസ്മയില്‍ മ്രിഷോയാണ് കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരച്ചത്.

മ്ബാവോ എഫ്സിയും മ്വാദോയ് എഫ്.എസിയുമായി ബുകാബോയിലെ കയ്ടബ സ്‌റ്റേഡിയത്തില്‍ മത്സരമാണ് വീണ്ടുമൊരു ഫുട്‌ബോള്‍ ദുരന്തത്തിന് വേദിയായത്.
മ്വാദോയ് എഫ്.എസിക്കെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ നേടുകയും സാഹസികവും വ്യത്യസ്തവുമായി രീതിയില്‍ അത് ആഘോഷിക്കുകയും ചെയ്ത് നിമിഷങ്ങള്‍ക്കകമാണ് 19 കാരനായ ഇസ്മയിലിനെ മരണം കൊണ്ടുപോയത്. മത്സരത്തിനിടെ ഇസ്മയിലിനെ എതിര്‍ ടീമിലെ താരം കനത്ത ടാക്കിളിങിന് വിധേയമാക്കുകയായിരുന്നു. ടാക്ക്‌ളിങില്‍ അടിതെറ്റി ഊരകുത്തി നിലത്ത് വീണ താരം പിന്നിട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണു.

ismail-mrisho

ഉടനെ സഹതാരങ്ങളും റഫറിയും താരത്തിനിരികിലേക്ക് ഓടിയെത്തിയെങ്കിലും മുഖം കുത്തി മൈതാനത്തിലിരുന്ന ഇസ്മയില്‍ വിറക്കുന്ന കാലുകളോടെ ഗ്രൗണ്ടിലേക്ക് മലര്‍ന്നു വീഴുകയായിരുന്നു. വൈദ്യസംഘം ഉടനെ എത്തിയെങ്കിലും ഇസ്മായിലെ ഉയര്‍ത്താനോ ഉണര്‍ത്താനോ സാധിച്ചില്ല. തുടര്‍ന്നു ഉടനെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആസ്പത്രിയില്‍ എത്തുന്നതിന് മുമ്പേ ഇസ്മയില്‍ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.