X

ജേക്കബ് തോമസ് അവധി നീട്ടി

തിരുവന്തപുരം: സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന അവധിയില്‍ പ്രവേശിച്ച മുന്‍ വിജിലന്‍സ് ഡയക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കി. ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിന്റെ അവധി തീരുന്ന ദിവസമായ ഇന്നാണ് നാടകീയമായ നീക്കം നടന്നത്. എന്നാല്‍ എത്ര ദിവസത്തേക്കുള്ള അവധി അപേക്ഷയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമല്ല.

മുമ്പ് തിരുവന്തപുരത്ത് നടന്ന അഴിമതി വിരുദ്ധ കാംപെയിനില്‍ അവധിയില്‍ പ്രവേശിച്ച സംഭവം സൂചിപ്പിച്ച് ജേക്കബ് തോമസ് തന്നെ സംസാരിച്ചിരുന്നു. ചിലരെ തൊട്ടാല്‍ പൊള്ളുമെന്ന ഇപ്പോഴാണ് മനസ്സിലായത്, തിരിച്ചു വരുമോ എന്നത് മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത് എന്നും ജേക്കബ് തോമസ് പറ്ഞ്ഞിരുന്നു.

അതേസമയം, അവധി തീരുന്ന ഇന്ന് തന്നെ അവധി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കിയ നാടകീയ നീക്കം സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് എന്ന് വേണ്ം അനുമാനിക്കാന്‍. സെന്‍ കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കിയ സംഭവത്തില്‍ കോടതി വിധി എതിരായ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ വീണ്ടും തകരരുതെന്ന നിലപാടാണ് ഈ നീക്കത്തിന് പിന്നിലെന്നറിയുന്നു.

ഈ ഒരു അപ്രതീക്ഷിത നീക്കത്തിലൂടെ പഴയ തസ്തികയിലേക്ക് ജേക്കബ് തോമസ് ഇനി തിരിച്ചുവരാനുള്ള സാധ്യതയെ രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നു.

chandrika: