തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഐ സംസ്ഥാന ജന.സെക്രട്ടറി കാനം രാജേന്ദ്രന്‍. മഹിജയുടെ നേരെ നടത്തിയ പൊലീസ് നടപടി തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷത്തിന് ഒരു ആയുധം നല്‍കുന്നപോലെയായെന്ന് കാനം അഭിപ്രായപ്പെട്ടു.
പൊലീസിന് ഇക്കാര്യത്തില്‍ സാമാന്യയുക്തി ഉപയോഗിക്കാമായിരുന്നു. വിഷയം സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരിയുമായി സംസാരിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.