മുംബൈ: ഫീല്‍ഡിങ്ങിലെ ചരിത്ര പുരുഷനാണ് ജോണ്ടി റോഡ്‌സ് എന്ന് ആര്‍ക്കും തര്‍ക്കമില്ലാത്ത ഉത്തരമാണ്. ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ തിളങ്ങിയ ജോണ്ടി എന്നെന്നും ഓര്‍ത്തുവെക്കാവുന്ന നിരവധി ഫീല്‍ഡിങ് മുഹൂര്‍ത്തങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫീല്‍ഡറാരാണെന്ന ജോണ്ടിയുടെ മറുപടിക്ക് പ്രസക്തിയേറെയാണ്.

ഇന്ത്യയുടെ സുരേഷ് റെയ്‌നയാണ് നിലവില്‍ മികച്ച ഫീല്‍ഡറെന്നാണ് ജോണ്ടി പറയുന്നത്. വിരാട് കോഹ്‌ലിയും മോശമല്ല, എന്നാല്‍ കുറച്ച്കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതിനാല്‍ കോഹ്‌ലി അല്‍പ്പം പരുങ്ങാറുണ്ട്. എന്നാല്‍ റെയ്‌ന ഇതില്‍ നിന്ന് വ്യത്യസ്തനാണ് ജോണ്ടി പറഞ്ഞു. നിലവില്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് പരിശീലകന്‍ കൂടിയാണ് ജോണ്ടി. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും പനി മൂലം റെയ്‌നക്ക് കളിക്കാനായിരുന്നില്ല.


dont miss: ഇതാ മറ്റൊരു ജോണ്ടി റോഡ്സ്; ടെംബ ബാവുമയുടെ ഫീല്‍ഡിങ് ചര്‍ച്ചയാവുന്നു