ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് വിവരം. ഭീകരാക്രമണത്തിന് തീവ്രവാദികള്‍ പദ്ധതിയിടുന്നതായി പാകിസ്താനും അമേരിക്കയും ഇന്ത്യയെ അറിയിച്ചു. ഭീകരാക്രമണത്തിനായി സ്‌ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്ന ഇന്റലിജന്‍സ് വിവരം പാക്കിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് കൈമാറി.

അല്‍ഖ്വയിദയുമായി ബന്ധമുള്ള ഒരു ഭീകരനെ ദിവസങ്ങള്‍ക്ക് മുമ്പ് കാശ്മീരിലെ സുരക്ഷാ സൈന്യംകൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് അല്‍ഖ്വയിദ പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് അറിയിപ്പ്. പുല്‍വാമയിലെ അവന്തിപ്പോറയില്‍ നടത്തുമെന്നാണ് പാകിസ്താന്റെ മുന്നറിയിപ്പ്. അമേരിക്കക്കും പാകിസ്താന്‍ ഈ വിവരം കൈമാറിയിട്ടുണ്ട്. ആക്രമണം തടയാന്‍ ജമ്മുകാശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.