കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തു. പൊലീസിനു മുന്നില്‍ കാവ്യ നിരവധി തവണ കാവ്യ പൊട്ടിക്കരഞ്ഞതായാണ് വിവരം. ഇന്നു രാവിലെ അതീവ രഹസ്യമായാണ് കാവ്യയെ അന്വേഷണസംഘം ചോദ്യം ചെയ്തത്. രഹസ്യകേന്ദ്രത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടതായാണ് വിവരം.
ദിലീപ് നല്‍കിയ മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കുന്നതിനാണ് പൊലീസ് കാവ്യയെ ചോദ്യം ചെയ്തത്. ഗൂഢാലോചനയെക്കുറിച്ച് കാവ്യക്ക് അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണസംഘം പ്രധാനമായും അന്വേഷിച്ചത്. ഒരു മാഡം നല്‍കിയ ക്വട്ടേഷനാണെന്ന് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കെട്ടുക്കഥയാണെന്നാണ് പൊലീസ് നിഗമനം.