ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യാമാധവന്റെ പങ്ക് വെളിപ്പെടുത്തുന്ന നിര്‍ണായക തെളിവ് കാണാതായി. കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയുടെ സന്ദര്‍ശക രജിസ്റ്ററാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഈ വില്ലയില്‍ താന്‍ എത്തിയിരുന്നുവെന്ന് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പൊലീസ് സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചത്. എന്നാല്‍ മഴവെള്ളം വീണ് രജിസ്റ്റര്‍ നശിച്ചുവെന്നാണ് സുരക്ഷാ ജീവനക്കാര്‍ മൊഴി നല്‍കിയത്. നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടു മുമ്പും ശേഷവുമുള്ള ദിവസങ്ങളിലെ രജസിറ്ററുകളാണ് കാണാതായത്. ഇവ മനഃപൂര്‍വം നശിപ്പിച്ചതാണോയെന്നാണ് പൊലീസിന്റെ സംശയം.
അതിനിടെ, നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് നാളെ വീണ്ടും ജാമ്യാപേക്ഷ നല്‍കും. അന്വേഷണത്ിതന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കുന്നത്.