കോട്ടയം: കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സാനു കോട്ടയം മുന്‍ എസ്.പിയുടെ ബന്ധുവെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റിലായ എ.എസ്.ഐ ബിജുവാണ് മുന്‍ എസ്.പി മുഹമ്മദ് റഫീഖിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇക്കാര്യം ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ അറിയിച്ചു.

എന്നാല്‍ ആരോപണം എസ്.പി മുഹമ്മദ് റഫീഖ് നിഷേധിച്ചു. കേസ് ജയിക്കാന്‍ അഭിഭാഷകര്‍ ഉണ്ടാക്കുന്ന കെട്ടുകഥയാണ് ഇതെന്നും തനിക്കോ ഭാര്യക്കോ കൊല്ലത്ത് ബന്ധുക്കളില്ലെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സാനു ചാക്കോയുടേയും സംഘത്തിന്റേയും പക്കല്‍ നിന്നും പെട്രോളിങ് ജീപ്പിലെ എ.എസ്.ഐ ബിജു 2000 രൂപ കൈക്കൂലി വാങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു.