kerala
കെഎം ഷാജിക്കെതിരെ വധഭീഷണി; ഗുണ്ടാ സംഘങ്ങളുമായുള്ള സംസാരത്തിന്റെ ശബ്ദരേഖ പുറത്ത്
ശബ്ദസന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പുകളും ക്വട്ടേഷന്‍ നല്കിയ നേതാവിന്റെ പേരും പരാമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതെന്ന് ഷാജി. ഓഡിയോ ക്ലിപ്പ് ഇന്നലെ വൈകിട്ടാണ് തനിക്ക് കിട്ടിയതെങ്കിലും ഗൂഢാലോചന മുമ്പ് നടന്നതാവാനാണ് സാധ്യതയെന്നും ഷാജി പറഞ്ഞു.
കണ്ണൂര്‍: തന്നെ വധിക്കാന്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ സിപിഎം പ്രദേശിക നേതാവ് മുംബൈയിലെ കൊലയാളി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതായ ആരോപണവുമായി മുസ്ലിംലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജി. വധശ്രമ ഗൂഢാലോചന വിവരം കിട്ടിയതായി കെ. എം ഷാജി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എം ഷാജി പൊലീസില്‍ പരാതി നല്കി.
നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്ന് ഷാജി പറഞ്ഞു. കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തില്‍ നിന്നാണ് ഗൂഢാലോചന. ഓഡിയോ ക്ലിപ്പില്‍ വധ ഗൂഢാലോചന വ്യക്തമായിട്ടുണ്ട്. സംസാരിക്കുന്ന ആളുകള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ട്. ടി. പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നു. ബോംബെ ബന്ധമുള്ള പാപ്പിനിശേരിക്കാരന്‍ ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്. 25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷന്‍ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടന്‍ പുറത്തുവിടുമെന്ന് ഷാജി അറിയിച്ചു.
WhatsApp Audio 2020-10-19 at 3.42.01 PM (1)
വധഭീഷണിക്ക് പിന്നില്‍ സിപിഐഎം ആണെന്ന് പറയുന്നില്ല. പ്രമുഖ പ്രാദേശിക നേതാവിന്റെ മൊബൈൽ ഫോൺ സംഭാഷണത്തിൽ നിന്നാണ് വിവരം ചോർന്നത്. എന്നാൽ തനിക്ക് വിവരം കൈമാറിയ വ്യക്തിയെ കുറിച്ച് വിവരങ്ങൾ പുറത്തുവിടാൻ എം.എൽ.എ.തയ്യാറായില്ല.’കേരളത്തിലെ ഒരു പൊതുപ്രവർത്തകനെതിരേയും സ്വീകരിക്കാൻ പാടില്ലാത്ത ചില സമീപനങ്ങളാണ് ഉണ്ടായിരിക്കുന്നത്. കണ്ണൂരിലെ ഒരു പാർട്ടിഗ്രാമത്തിലെ അറിയപ്പെടുന്ന ഗുണ്ടാസംഘത്തിലെ വ്യക്തി ബോംബെയിലെ ഒരു ഗ്രൂപ്പുമായി നടത്തുന്ന സംഭാഷണത്തിന്റെ ഒരു മൂന്ന് വോയ്സ് ക്ലിപ്പുകളാണ് ലഭിച്ചത്. ഓഡിയോ അടക്കം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ടുവെന്നും കെ. എം ഷാജി പറഞ്ഞു.
ശബ്ദസന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പുകളും ക്വട്ടേഷന്‍ നല്കിയ നേതാവിന്റെ പേരും പരാമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതെന്ന് ഷാജി. ഓഡിയോ ക്ലിപ്പ് ഇന്നലെ വൈകിട്ടാണ് തനിക്ക് കിട്ടിയതെങ്കിലും ഗൂഢാലോചന മുമ്പ് നടന്നതാവാനാണ് സാധ്യതയെന്നും ഷാജി പറഞ്ഞു.
kerala
കോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
സിപിഎം പ്രാദേശിക നേതൃത്വം വോട്ട് മറിച്ച് തങ്ങളെ തോല്‍പ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ആര്‍ജെഡി രംഗത്തെത്തി.
കോഴിക്കോട്: കോര്പറേഷന് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോഴിക്കോട് ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറി. സിപിഎം പ്രാദേശിക നേതൃത്വം വോട്ട് മറിച്ച് തങ്ങളെ തോല്‍പ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ആര്‍ജെഡി രംഗത്തെത്തി. എല്‍ഡിഎഫ് വിടണമെന്ന കടുത്ത നിലപാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി മത്സരിച്ച അഞ്ച് സീറ്റുകളില്‍ നാലിലും പരാജയപ്പെട്ടത് സിപിഎമ്മിന്റെ ബോധപൂര്‍വമായ ഇടപെടല്‍ മൂലമാണെന്ന് ആര്‍ജെഡി ആരോപിച്ചു. സിപിഎം പ്രാദേശിക നേതാക്കള്‍ വീടുകള്‍ കയറി ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രചാരണം നടത്തിയെന്നും വോട്ടുകള്‍ മറിച്ചുവെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ ആക്ഷേപം.
തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരായ അഞ്ച് സിപിഎം നേതാക്കള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി. ഈ അവഗണനയില്‍ പ്രതിഷേധിച്ചു എല്‍ഡിഎഫിന്റെ ‘വികസന മുന്നേറ്റ ജാഥ’യുമായി സഹകരിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.
അതേസമയം മുന്നണി വിടാനുള്ള തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചില്ലെങ്കില്‍ കോഴിക്കോട് കോര്‍പറേഷനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ആര്‍ജെഡി ജില്ലാ കമ്മിറ്റിയുടെ നീക്കം.
kerala
കഴക്കൂട്ടത്ത് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപിച്ച പോലീസുകാര്‍ക്ക് സസ്പെന്ഷന്; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
പോലീസിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്കലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി
തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുമ്പില്‍വെച്ച് പരസ്യമായി മദ്യപിച്ച ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. പോലീസിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്കലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി.
എസ്.ഐ. ബിനു, അരുണ്‍, സി.പി.ഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന് മുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ വാഹനത്തിലിരുന്നായിരുന്നു ഉദ്യോഗസ്ഥരുടെ മദ്യപാനം. ഒരു വിവാഹ സല്‍ക്കാരത്തിന് പോകുന്നതിന് മുന്നോടിയായാണ് ഇവര്‍ മദ്യപിച്ചതെന്നാണ് പ്രാഥമികമായി വന്ന വിവരം.
ഉദ്യോഗസ്ഥര്‍ മദ്യപിച്ചത് ഡ്യൂട്ടിയിലായിരുന്നപ്പോഴാണെന്ന് സൈബര്‍ എ.സി.പി.യുടെ അന്വേഷണത്തില്‍ കണ്ടെത്തി. വാഹനമോടിക്കുന്ന സി.പി.ഒ ഉള്‍പ്പെടെയുള്ളവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നാര്‍ക്കോട്ടിക് എ.സി.പി.യെ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശമുണ്ട്.
kerala
കൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ഇന്ന് രാവിലെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെടുത്തത്.
കൊച്ചി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തിരുവാങ്കുളം മാമല കക്കാട് കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെടുത്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാര്‍ത്ഥി മാനസികമായ വിഷമത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവസ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ ബാഗും ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരിച്ചതില്‍ മനംനൊന്താണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പെണ്‍കുട്ടി സൂചിപ്പിച്ച ‘കൊറിയന്‍ യുവാവ്’ ആരാണെന്നും, ഇയാള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഓണ്‍ലൈന്‍ ലോകത്തെ വ്യാജവാര്‍ത്തകളോ പ്രൊഫൈലുകളോ ആണോ പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചു.
-
News2 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala2 days agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala2 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india1 day agoപ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങും; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്
-
kerala2 days agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News2 days agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News2 days agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala2 days agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
