Connect with us

Culture

കോലിക്ക് സെഞ്ച്വറി, റെക്കോര്‍ഡ്; ഇന്ത്യക്ക് കൂറ്റന്‍

Published

on

വിശാഖപട്ടണം: നായകന്‍ വിരാട് കോലി തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് നേട്ടം എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ കോലി 129 പന്തില്‍ പുറത്താകാതെ 157 റണ്‍സ് 37-ാം സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യ 321 റണ്‍സാണ് അടിച്ചുകൂട്ടിയത് അമ്പാട്ടി റായുഡുവിന്റെ (73) ബാറ്റിങും ഇന്ത്യക്ക് നിര്‍ണായകമായി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രോഹിത് ശര്‍മയെ (4) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ കോലി കളി ആതിഥേയരുടെ വഴിയിലേക്കു കൊണ്ടുവരികയായിരുന്നു. ടീം സ്‌കോര്‍ 40-ല്‍ നില്‍ക്കെ ശിഖര്‍ ധവാന്‍ (29) പുറത്തായെങ്കിലും കോലി-റായുഡു സഖ്യം ഇന്ത്യയെ 179-ലെത്തിച്ചു. റായുഡു പുറത്തായതിനു ശേഷം എം.എസ് ധോണി (20), ഋഷഭ് പന്ത് (17), രവീന്ദ്ര ജഡേജ (13) എന്നിവരെ കൂട്ടുപിടിച്ചാണ് കോലി ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചത്. നായകനൊപ്പം മുഹമ്മദ് ഷമി (0) പുറത്താകാതെ നിന്നു.

205 ഇന്നിങ്‌സില്‍ നിന്നാണ് 10,000 എന്ന മാന്ത്രിക സംഖ്യ കോലി പിന്നിട്ടത്. കുറഞ്ഞ പന്തുകളിലും മികച്ച ശരാശരിയിലും ഈ നാഴികക്കല്ല് പിന്നിടുന്ന ബാറ്റ്‌സ്മാനായി കോലി. 9000-ല്‍ നിന്ന് 10000-ലെത്താന്‍ വെറും 11 ഇന്നിങ്‌സ് മാത്രമേ അദ്ദേഹത്തിന് വേണ്ടിവന്നുള്ളൂ.

ആദ്യ ഏകദിനത്തില്‍ വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്ത് 322 റണ്‍സ് നേടിയിരുന്നെങ്കിലും കോലിയുടെയും രോഹിത് ശര്‍മയുടെയും സെഞ്ച്വറി മികവില്‍ ഇന്ത്യ അനായാസം ചേസ് ചെയ്തിരുന്നു.

Film

‘അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം

Published

on

നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്” രഞ്ജിത്ത് പറയുന്നു.

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്” രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുള്‍പ്പെടെയുള്ള നിരവധി താന്‍പോരിമയുള്ള കഥാപാത്രങ്ങള്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആല്‍ഫാ മെയില്‍ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending