Connect with us

kerala

കേരളത്തില്‍ ഇന്ന് 8655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂര്‍ 357, പാലക്കാട് 343, വയനാട് 332, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,307 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,09,925 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4382 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 679 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 99,424 കോവിഡ് കേസുകളില്‍, 4.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 108 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 193 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,338 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 660 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,707 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5811, കൊല്ലം 1540, പത്തനംതിട്ട 542, ആലപ്പുഴ 1360, കോട്ടയം 2680, ഇടുക്കി 743, എറണാകുളം 2783, തൃശൂര്‍ 1832, പാലക്കാട് 821, മലപ്പുറം 1183, കോഴിക്കോട് 1420, വയനാട് 780, കണ്ണൂര്‍ 950, കാസര്‍ഗോഡ് 262 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,424 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,85,477 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹൃദയമാറ്റ ശസ്ത്രക്രിയക്ക് പിന്നാലെ മരണം; ദുര്‍ഗയുടെ സംസ്‌കാരം ഇന്ന്

ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരിയായ ദുര്‍ഗ കാമി മരിച്ചത്.

Published

on

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ചികിത്സക്കിടെ മരിച്ച നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിയുടെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍. ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരിയായ ദുര്‍ഗ കാമി മരിച്ചത്. 12 മണിക്ക് കളമശേരി സഭ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കഴിഞ്ഞമാസം 22നാണ് നേപ്പാള്‍ സ്വദേശിയായ ദുര്‍ഗയ്ക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റി ശസ്ത്രക്രിയ നടന്നത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ശാസ്ത്രക്രിയയ്ക്ക് ശേഷവും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി ദുര്‍ഗകാമിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.

മരിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗാമിക്ക് മാറ്റിവെച്ചിരുന്നത്. ഒരു വര്‍ഷത്തോളം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ദുര്‍ഗകാമിയുടെ ചികിത്സ. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയയും. എന്നാല്‍ ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ നടത്തിവരുകയായിരുന്നു.

Continue Reading

kerala

നോവായി ദുര്‍ഗ; ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി മരിച്ചു

ഡാനണ്‍ എന്ന അപൂര്‍വ ജനിതരോഗം ബാധിച്ച് ഹൃദയം തകരാറിലായ ദുര്‍ഗയ്ക്ക് ഡിസംബര്‍ 22 നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്.

Published

on

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി മരിച്ചു. ദുര്‍ഗ കാമി (21)യാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡാനണ്‍ എന്ന അപൂര്‍വ ജനിതരോഗം ബാധിച്ച് ഹൃദയം തകരാറിലായ ദുര്‍ഗയ്ക്ക് ഡിസംബര്‍ 22 നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ജീവന്‍രക്ഷ മെഷീനുകളുടെ പിന്തുണയോടെ കഴിഞ്ഞ ദിവസം മാറ്റുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. തുര്‍ന്ന് ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടുകൂടി ദുര്‍ഗയുടെ ആരോഗ്യനില വഷളാവുകയും ഹൃദയസ്തംഭനം ഉണ്ടാകുകയുമായിരുന്നു.

മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗയ്ക്ക് മാറ്റിവെച്ചിരുന്നത്. ഹൃദയഭിത്തികള്‍ക്ക് കനംകൂടുന്ന ഹൈപ്പര്‍ ഹെര്‍ഡിക്ടറി കാര്‍ഡിയോമയോപ്പതിയായിരുന്നു ദുര്‍ഗയ്ക്ക് ബാധിച്ചിരുന്നത്. നേപ്പാള്‍ ഗഞ്ചില്‍ മലയാളി നടത്തുന്ന അനാഥാലയത്തിലാണ് ദുര്‍ഗ വളര്‍ന്നത്. ബിരുദ വിദ്യാര്‍ഥിനിയാണ്.

 

 

Continue Reading

kerala

ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍

2018ല്‍ ഡിവൈഎസ്പിയായിരുന്ന സദാനന്ദനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് കെ സുരേന്ദ്രനെ കുറ്റവിമുക്തമാക്കിയത്.

Published

on

ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍. 2018ല്‍ ഡിവൈഎസ്പിയായിരുന്ന സദാനന്ദനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് കെ സുരേന്ദ്രനെ കുറ്റവിമുക്തമാക്കിയത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.2018ലെ കേസിലാണ് വിധി.

ഫസല്‍ വധക്കേസില്‍ ആര്‍ എസ് എസ് – ബി ജെപി പ്രവര്‍ത്തകരെ പ്രതികളാക്കാന്‍ പൊലീസ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള സുരേന്ദ്രന്റെ ഭീഷണി. ഫസല്‍ വധകേസുമായി ബന്ധപ്പെട്ട് പ്രസംഗവും ഫേസ്ബുക്ക് പോസ്റ്റുമായിരുന്നു കേസിന് കാരണം.

 

Continue Reading

Trending