കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നാളെ മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 144 നഗരസഭയ്ക്ക് കീഴില്‍ കര്‍ശനമായി നടപ്പിലാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ല. ഇന്നലെ മാത്രം രോഗികളുടെ എണ്ണം 1000 കടന്നിട്ടും വേണ്ടത്ര ജാഗ്രത പലരും പാലിക്കുന്നില്ല. കഴിഞ്ഞയാഴ്ച കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തേയും യോഗം അതിശക്തമായി വിമശിച്ചു.
നിലവില്‍ നഗരസഭാ പരിധിയില്‍ മാത്രം വലിയ രീതിയിലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.

ഇന്നലെ മാത്രം 388 പേര്‍ക്കാണ് നഗരസഭാ പരിധിക്കുള്ളില്‍ രോഗം ബാധിച്ചത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാനത്ത് കോവിഡ്് വ്യാപനം രൂക്ഷമാകുന്നതിന്റെ സാഹചര്യത്തില്‍ നാളെ മുതലാണ് 144 നടപ്പിലാക്കുക.