കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഉത്തരവ് കോടതി ശരിവെച്ചു. ക്ലര്‍ക്കുമാരുടെ ഡ്യൂട്ടി എട്ടു മണിക്കൂറാക്കിയ നടപടിയും ശരിവെച്ചു.