X

തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ തുടര്‍ഭരണം ഇനിയും ബാക്കി !

കെ.പി ജലീല്‍

ഒരു വടക്കന്‍ വീരഗാഥയിലെ സിനിമാ ഡയലോഗ് പോലെ തിരിച്ചടികള്‍ തുടരെത്തുടരെ ഏറ്റുവാങ്ങുകയാണ് തുടര്‍ഭരണം. തുടര്‍ഭരണം എന്നാല്‍ തുടര്‍തിരിച്ചടികളെന്ന് വ്യാഖ്യാനിക്കേണ്ട അവസ്ഥ. ഗവര്‍ണര്‍ക്കെതിരെ കൊമ്പുകോര്‍ത്ത സി.പി.എം മുന്നണി ഭരണമാണ് കോടതിയില്‍ നിന്ന് കോടതിയിലേക്കും ജനങ്ങളില്‍നിന്ന്‌ന ജനങ്ങളിലേക്കും തിരിച്ചടികളുടെ പരമ്പരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

ഇന്നും കിട്ടി മറ്റൊരു തിരിച്ചടി. അത് സാങ്കേതികസര്‍വകലാശാലാ വി.സി നിയമനത്തെച്ചൊല്ലിയാണെന്ന ്മാത്രം. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ചട്ടം മറികടന്ന് നിയമിച്ചത് റദ്ദാക്കിയ ഗവര്‍ണറുടെ നടപടിയാണ് സത്യത്തില്‍ കേരളഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. കോടതി വിധിയെതുടര്‍ന്ന് രാജിവെക്കേണ്ടിവന്ന കെ.ടി.യു വിസി യുടെ സ്ഥാനത്ത് ചാന്‍സലര്‍ അധികാരം ഉപയോഗിച്ച് ഏതാനും ആഴ്ച മുമ്പാണ ്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാങ്കേതികവകുപ്പിലെ സീനിയര്ഡ ജോ. ഡയറക്ടറായ സിസ തോമസിനെ നിയോഗിച്ചത്.എന്നാലത് തങ്ങളുടെ അധികാരത്തിനേറ്റ അടിയാണെന്ന ്പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു സര്‍ക്കാര്‍. അതാണ് കോടതി സുല്ലിട്ടിരിക്കുന്നത്. സിസ തോമസിന്റെ നിയമനം നിയപരമാണെന്നും യോഗ്യത അനുസരിച്ചാണെന്നും കോടതി പറയുമ്പോള്‍ അതിനെതിരെ ഹാലിളക്കിയ സര്‍ക്കാരും മന്ത്രിയുമാണ ്‌വെട്ടിലായിരിക്കുന്നത്.

ഗവര്‍ണറുടെ നടപടി ശരിയാണെന്നാണ് ഇതിനര്‍ത്ഥം. ഹര്‍ജി അത്യപൂര്‍വമാണെന്നും കോടതി പറയുമ്പോള്‍ ഇനിയുള്ള വി.സിമാരുടെ കാര്യത്തിലിന് സര്‍ക്കാരിന് നിയമത്തിന്റെ പിന്‍ബലം ലഭിക്കില്ലെന്നര്‍ത്ഥം. ഏതാനും ദിവസം മുമ്പാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോ. പ്രൊഫസറായി നിയമിക്കാന്‍ നോക്കിയ നടപടിയെ ഹൈക്കോടതി തടയിട്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെയാണ് സെലക്ഷന്‍ നടപടിക്രമം തെറ്റിച്ച് നിയമിക്കാന്‍ ശ്രമിച്ചത്. രണ്ടാമത്തെ റാങ്കുകാരന്‍ കോടതിയെ സമീപിച്ചതോടെയാണ ്‌സര്‍ക്കാരിന്‍രെ ബന്ധുനിയമനം പൊളിഞ്ഞത്. ഇതോടെ തുടര്‍ച്ചയായി തിരിച്ചടി ഏറ്റുവാങ്ങുന്ന സര്‍ക്കാരെന്ന ദുര്‍ഖ്യാതിക്ക് പിണറായി സര്‍ക്കാര്‍ ഇരയായിരിക്കുകയാണ്.

കെ.റെയില്‍ പദ്ധതിക്കായി ഇരുന്നൂറിലധികം റവന്യൂജീവനക്കാരെ നിയോഗിച്ചത് ഇന്നലെയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനുപുറമെ നിരവധി തീരുമാനങ്ങളില്‍നിന്ന് പിറകോട്ടുപോകേണ്ടിയും വന്നു. സര്‍വകലാശാലകള്‍ സ്വയംഭരണസ്ഥാപനങ്ങളാണെന്നും സര്‍ക്കാര്‍ തസ്തികകള്‍ പൊതുജനങ്ങള്‍ക്കെല്ലാവര്‍ക്കുമാണെന്നുമുള്ള രീതിയെയാണ് സര്‍ക്കാര്‍ പൊളിക്കാന്‍ നോക്കിയത്.അതിനുള്ള ജനാധിപത്യപരമായ മറുപടികൂടിയാണ് ഇന്നത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധി.

Chandrika Web: