Culture
സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം ഇടത് എം.എല്‍.എമാര്‍; സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രത യാത്രക്ക് കൊടുവള്ളിയില്‍ നല്കിയ സ്വീകരണത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്നതിനിടെ രണ്ട് ഇടത് എം.എല്‍.എമാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയോടൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നത് സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആറ് കിലോ സ്വര്‍ണം പിടികൂടിയ കേസിലെ മൂന്നാം പ്രതി അബുലൈസിനൊപ്പം കൊടുവള്ളി എം.എല്‍. എ കാരാട്ട് റസാഖും കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീമും നില്ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ഇത് ദൃശ്യമാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ ഇടതുമുന്നണിയും സി.പി.എമ്മും മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ദുബൈയില്‍ നിന്നുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനവേളയില്‍ അബുലൈസും എം.എല്‍.എമാരും ഒന്നിച്ചുനില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. റഹീമിനും റസാഖിനും അബുലൈസുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് ചിത്രം വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ അബുലൈസിനെ കണ്ടെത്താന്‍ ഡി.ആര്.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ ബന്ധുവാണ് അബുലൈസ്. 2016ല്‍ തെരഞ്ഞെടുപ്പിനുശേഷം ദുബൈയില്‍ നല്കിയ സ്വീകരണത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം എം.എല്‍.എമാര്‍ പ്രത്യക്ഷപ്പെട്ടത്. കോടിയേരിയുടെ ജനജാഗ്രതാ യാത്രക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചത് ജാഗ്രതക്കുറവാണെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം ഇതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പ്രാദേശിക നേതൃത്വത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായം പാര്‍ട്ടി വേദികളില്‍ ഉയര്‍ന്നുകഴിഞ്ഞു. ഏതായാലും പാര്‍ട്ടിസമ്മേളനങ്ങള്‍ക്ക് ശേഷമായിരിക്കും നടപടി എന്നാണ് സൂചന.
ഇടതുമുന്നണിക്കൊപ്പം നില്ക്കുന്ന രണ്ട് എം.എല്‍.എമാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നതോടെ കൂടുതല്‍ വിശദീകരണം നല്‍കേണ്ട ഗതികേടിലാണ് സി.പി.എം. കുന്ദമംഗലത്ത് പി.ടി.എ റഹീമിന് രണ്ടാമൂഴം നല്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
Film
‘ദൃശ്യം 3’ അമിത പ്രതീക്ഷകളില്ലാതെ കാണണം; റിലീസ് ഏപ്രിൽ ആദ്യവാരം: ജീത്തു ജോസഫ്
ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും പ്രേക്ഷകരോടുള്ള തന്റെ അഭ്യർത്ഥനയെക്കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് മനസ്സ് തുറന്നു.
മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദൃശ്യം 3’യെ കുറിച്ചുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും പ്രേക്ഷകരോടുള്ള തന്റെ അഭ്യർത്ഥനയെക്കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് മനസ്സ് തുറന്നു. ‘ദൃശ്യം 3’ കാണാൻ വരുമ്പോൾ അമിതമായ പ്രതീക്ഷകൾ വെച്ച് തിയറ്ററിലെത്തരുതെന്ന് ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം ഒന്നും രണ്ടും വലിയ വിജയമായതിനാൽ മൂന്നാം ഭാഗത്തോട് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടാകുമെന്നും, അത് തന്റെ മേൽ സമ്മർദം സൃഷ്ടിക്കുന്നതായും സംവിധായകൻ വ്യക്തമാക്കി.
“ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാൻ വരണം. ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും. ജനുവരി 30ന് എന്റെ മറ്റൊരു സിനിമയായ ‘വലതുവശത്തെ കള്ളൻ’ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും, എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്,” ജീത്തു ജോസഫ് പറഞ്ഞു.
ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ എങ്ങനെ അവസാനിക്കുമെന്നതിനെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ‘ദൃശ്യം 3’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകളിലൊന്നും തന്റെ തിരക്കഥയല്ലെന്ന് ജീത്തു ജോസഫ് ഉറപ്പിച്ചു.
2013ലാണ് ദൃശ്യം ആദ്യഭാഗം റിലീസ് ചെയ്തത്. തുടർന്ന് ചിത്രം വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആയിരുന്നു നായകൻ. മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ വൻഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇരു ഭാഷകളിലും ഒരേസമയം ആരംഭിച്ചിരുന്നു.
ചിത്രം ഏത് ഭാഷയിൽ ആദ്യം റിലീസ് ചെയ്യും എന്ന ആശങ്കയും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ഇതിന് മറുപടിയായി, മലയാളത്തിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം മാത്രമേ ഹിന്ദി പതിപ്പ് തിയറ്ററുകളിലെത്തുകയുള്ളൂവെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം, റെക്കോർഡ് ബോക്സ് ഓഫീസ് വിജയത്തിനൊപ്പം എല്ലാ ഭാഷകളിലും അസാമാന്യമായ പ്രേക്ഷക പിന്തുണ നേടിയ ചിത്രമാണ്. ‘ദൃശ്യം 3’ ഈ വിജയപാരമ്പര്യം തുടരാനാകുമോ എന്നതാണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്.
news
ലഹരികടത്തു കേസ്; മദൂറോയെ ഇന്നു മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും
ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.
വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ ഇന്നു മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും. 2020ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരികടത്തുകേസിലാണ് മദൂറോ വിചാരണ നേരിടുക.
അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെ ജയിലില്‍ അടച്ച മദൂറോയെ ഇന്നലെ വൈകിട്ടാണു ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തിച്ചത്.
ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.
ഇതിനിടെ വെനസ്വേല ഇനിയൊരിക്കലും സാമ്രാജ്യത്തിന്റെ കോളനിയാവില്ലെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗോ പ്രഖ്യാപിച്ചു. വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. പരിമിതമായ ഇടപെടലുകള്‍ മാത്രമെ വെനസ്വേലയില്‍ ലക്ഷ്യമിടുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു. യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്നു ചേര്‍ന്നേക്കും.
Film
100 കോടി ക്ലബ്ബിൽ ‘സർവ്വം മായ’; ആഗോള ബോക്സ് ഓഫിസിൽ വമ്പൻ വിജയം
ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള കുതിപ്പാണ് ‘സർവ്വം മായ’ നടത്തുന്നത്.
റിലീസ് കേന്ദ്രങ്ങളിലെങ്ങും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുന്ന അഖിൽ സത്യൻ–നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം ‘സർവ്വം മായ’ 100 കോടി രൂപയുടെ ആഗോള വാണിജ്യ നേട്ടം സ്വന്തമാക്കി. എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള കുതിപ്പാണ് ‘സർവ്വം മായ’ നടത്തുന്നത്.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കിയ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മവുമായി “പഴയ നിവിൻ പോളിയെ” വീണ്ടും കാണാനാകുന്നു എന്നതാണ്. മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്ക് ഉണ്ട്.
ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിലെത്തിയ ചിത്രം, ആദ്യ പകുതിയിൽ നിവിൻ–അജു വർഗീസ് കൂട്ടുകെട്ടിന്റെ ഹ്യൂമർ രംഗങ്ങളിലൂടെ തിയറ്ററുകളിൽ പൊട്ടിച്ചിരി സൃഷ്ടിക്കുമ്പോൾ, രണ്ടാം പകുതി ഇമോഷണൽ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്.
ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയ മലയാളത്തിന്റെ പ്രിയതാരങ്ങൾ ഉൾപ്പെടുന്ന വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
എഡിറ്റിംഗ്: അഖിൽ സത്യൻ, രതിന് രാധാകൃഷ്ണൻ സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹസംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, പ്രമോഷൻ ഹെഡ്: ശിവകുമാർ രാഘവ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ് പി.ആർ.ഒ: ഹെയിൻസ്
-
kerala1 day agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala1 day ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
india1 day agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala3 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
GULF3 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala1 day agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
