Video Stories
റെസ്യൂം തയ്യാറാക്കല്‍, ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി തൊഴില്‍ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി ഫെയ്സ്ബുക്ക്
ഉപയോക്താക്കളുടെ നൈപുണ്യവത്ക്കരണം ലക്ഷ്യമിട്ട് തൊഴില്‍ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി ഫെയ്സ്ബുക്ക്. വെറുമൊരു സമൂഹമാധ്യമം എന്ന നിലയില്‍നിന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഇടത്തിലേക്കും പ്രാദേശിക തൊഴില്‍ അന്വേഷണങ്ങളിലേക്കുമെല്ലാം ചിറകു വിരിച്ച ഫെയ്സ്ബുക് ഇപ്പോള്‍ കരിയര്‍ അഡൈ്വസ് രംഗത്തേക്കാണ് ചുവടു വയ്ക്കാനൊരുങ്ങുന്നത്. ലേണ്‍ വിത്ത് ഫെയ്സ്ബുക് എന്ന പേരിലെത്തുന്ന ഈ പുതിയ പ്ലാറ്റ്ഫോം ഇന്ത്യയില്‍ ഉപയോക്താക്കള്‍ക്കായി വിവിധ തരം കോഴ്സുകളിലൂടെ രംഗത്തെത്തുകയാണ്.
പ്രഫഷനല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്‍ മാതൃകയില്‍ രംഗത്തെത്തുത്ത ഫെയ്ബുക്ക്, ഉപയോക്താക്കള്‍ക്കായി റെസ്യൂം തയാറാക്കല്‍, ഇന്റര്‍വ്യൂ പരിശീലനം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ വിഷയങ്ങളില്‍ സഹായവുമായാണ് എത്തുക. ബൂസ്റ്റ് യുവര്‍ റെസ്യൂമേ വിഭാഗത്തില്‍ റെസ്യൂമേയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, എങ്ങനെ അതിനെ വ്യത്യസ്തമാക്കാം, ഏതു ജോലിക്കും ചേരുന്ന വിധത്തില്‍ എങ്ങനെ രൂപപ്പെടുത്താം എന്നതിനെപ്പറ്റിയെല്ലാം നിര്‍ദേശങ്ങളുണ്ടാകും. ഇതിനായി ഹ്രസ്വ പഠന വീഡിയോള്‍ സൗജന്യമായി നല്‍കും. ആദ്യ ഘട്ടത്തില്‍ ആറു മുതല്‍ 11 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള 13 കോഴ്സുകളാണു പുറത്തിറക്കുന്നത്.
ഭാവിയില്‍ കൂടുതല്‍ കോഴ്സുകള്‍ ഉള്‍പ്പെടുത്തി ആവശ്യമെങ്കില്‍ പ്രീമിയം സേവനമാക്കി വരെ ലേണ്‍ വിത്ത് ഫെയ്സ്ബുക് മാറ്റാനാണു കമ്പനി ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ പ്രോമിസ്, ജിസിഎഫ് ഗ്ലോബല്‍, ഹോംബേസ്, ജാസ്എച്ച്ആര്‍, ഗ്ലാസ്ഡോര്‍, ഓപ്പണ്‍ ക്ലാസ്റൂംസ് തുടങ്ങിയവയുമായി സഹകരിച്ചാണ് ഈ പ്ലാറ്റ്ഫോം ഫെയ്സ്ബുക് പുറത്തിറക്കുന്നത്.
പ്രീമിയം മെമ്പര്‍മാര്‍ക്കു മാത്രം സേവനം ലഭ്യമാക്കുന്ന ലിങ്ക്ഡ്ഇന്നിന് കടുത്ത വെല്ലുവിളിയുമായാണ് ഫെയ്സ്ബുക്ക് എത്തുന്നത്.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
kerala1 day agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india1 day agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala15 hours ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
kerala1 day agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala1 day agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india1 day agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
