മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,699 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 13,165 പേര്‍ കോവിഡ് മുക്തരായി. ഇന്ന് മാത്രം 132 പേരാണ് മരിച്ചത്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 25,33,026 ആയി. ആകെ രോഗമുക്തര്‍ 22,47,495 പേരായി. മരിച്ചവരുടെ എണ്ണം 53,589 ആയി. 2,34,641 സജീവകേസുകളാണ് ഉള്ളത്. നാഗ്പൂര്‍, മൂംബൈ. താനെ, പൂനെ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മുംബൈ നഗരത്തില്‍ പൊതു-സ്വകാര്യ ഇടങ്ങളില്‍ ഹോളി ആഘോഷം നിരോധിച്ച് ബൃഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ ഉത്തരവിറക്കി.