Connect with us

kerala

മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ തൊണ്ണൂറാം വാര്‍ഷികം നാളെ

എം എം എ തൊന്നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ ഡോക്ടര്‍ എന്‍ എ മുഹമ്മദിനു സേവനപാതയില്‍ ആറു പതിന്റാണ്ടിന്റെ ആധരവും

Published

on

ശംസുദീന്‍ കൂടാളി

1934- 35 കാലഘട്ടത്തിലെ സ്വാതന്ത്രസമര പശ്ചാത്തലത്തിലാണ് ബാംഗ്ലൂരിലെ പ്രവാസി മലയാളികള്‍ മലബാര്‍ മുസ്ലിം അസോസിയേഷന്‍ (എംഎംഎ) രൂപീകരിച്ചത്. സിറ്റി മാര്‍ക്കറ്റില്‍ അനാഥമായി കിടന്നിരുന്ന ഒരു മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട സംഭവമാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. ഇനി ആരും അനാഥരാകരുത് എന്ന നിശ്ചയമാണ് സംഘടനയുടെ അടിസ്ഥാന ചിന്ത. 1935ല്‍ മൈസൂര്‍ സ്റ്റേറ്റ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എം.എം.എ. സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയിലെ പ്രഥമ പ്രവാസി സംഘടനകളില്‍ ഒന്നായി വളര്‍ന്നു. മുന്‍കാലങ്ങളില്‍ സാമ്പത്തിക പരിമിതി കാരണം മന്ദഗതിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.

1990 നു ശേഷം ഡോക്ടര്‍ എന്‍. എ മുഹമ്മദ് പ്രസിഡണ്ടും എ ബി ഖാദര്‍ ഹാജി ജനറല്‍ സെക്രട്ടറിയും ആയി കമ്മിറ്റി നിലവില്‍ വന്നു ഖാദര്‍ ഹാജിയുടെ മരണശേഷം ടിസി സിറാജ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റികളിലൂടെ സംഘടന ഈ കാണുന്ന പുരോഗതി കൈവരിച്ചു. സാമൂഹിക, സാംസ്‌കാരിക, മതപരമായ, ഉന്നമനം ആണ് സംഘടനയുടെ ലക്ഷ്യം. അന്ത്യ കര്‍മ്മ സേവനങ്ങളില്‍ ആരംഭിച്ച പ്രവര്‍ത്തനം ഇന്ന് വിദ്യാഭ്യാസം, ജീവകാരുണ്യം, ഭവന നിര്‍മ്മാണം, ആരോഗ്യസേവനം, തുടങ്ങിയ വിപുലമായ മേഖലകളിലേക്ക് വ്യാപിച്ചു. മോത്തി നഗറിലെ ആസ്ഥാന മന്ദിരവും വിവിധ മസ്ജിദുകളും മദ്രസകളും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. റമസാന്‍ മാസത്തിലെ സമൂഹ നോമ്പുതുറയും താമസസൗകര്യങ്ങളും വര്‍ഷങ്ങളായി ശ്രദ്ധേയമാണ്. 1994 ല്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനം ഇന്ന് എല്‍കെജി മുതല്‍ 1600ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രമുഖ സ്ഥാപനമായി വളര്‍ന്നു. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ ഫീസ് ഒഴിവാക്കി സംഘടന മാതൃകയായി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് റമദാന്‍ കിറ്റുകള്‍ പ്രതിവര്ഷം ഏകദേശം 2000 കുടുംബങ്ങള്‍ക്ക്, ചികിത്സാ സഹായം, വിവാഹം, പഠന, ധനസഹായം, സ്വയംതൊഴില്‍ പദ്ധതികള്‍, എന്നിവ നടപ്പാക്കുന്നു. ഇതുവരെ നിരവധി ഓട്ടോറിക്ഷകളും തയ്യല്‍ മെഷീനുകളും വിതരണം ചെയ്തു.

2018 ല്‍ ആരംഭിച്ച എം എം എ ചാരിറ്റി ഹോം പദ്ധതിയിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് ഭവനം നല്‍കി.
നീലസാന്ദ്രയില്‍ 27 വീടുകളുടെ സമുച്ചയം വിതരണത്തിനായി ഒരുങ്ങിയിരിക്കുന്നു. കര്‍ണാടക മലബാര്‍ സെന്റര്‍ 24 മണിക്കൂര്‍ സേവനത്തോടെ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥി മാര്‍ഗ്ഗനിര്‍ദ്ദേശം, കൗണ്‍സിലിംഗ്, മെഡിക്കല്‍ ക്യാമ്പുകള്‍, കുടുംബ പ്രശ്‌ന പരിഹാര സെല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്, ഏഴ് ബ്രാഞ്ചുകളിലൂടെ സംഘടനയുടെ പ്രവര്‍ത്തന സജീവമായി തുടരുന്നു. ബാംഗ്ലൂരിലെ പൊതുമണ്ഡലത്തില്‍ മതസാമൂഹിക, സാംസ്‌കാരിക, ആതുര, ജീവകാരുണ്യ, പ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ മലബാര്‍ മുസ്ലിം അസോസിയേഷന്‍ 90ആം വാര്‍ഷികവും പ്രവര്‍ത്തന രംഗത്ത് 60 ആണ്ട് പൂര്‍ത്തിയാക്കിയ പ്രസിഡണ്ട് ഡോക്ടര്‍ എന്‍ എ മുഹമ്മദ് സാഹിബിനെ ആദരിക്കുന്ന ചടങ്ങും അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡോക്ടര്‍ എന്‍. എ മുഹമ്മദ് സംഘടനയുടെ പ്രസിഡണ്ട് പദവിയില്‍ അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയ വര്‍ഷം കൂടിയാണിത്.

ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10 മണി വരെ ബാംഗ്ലൂര്‍ സിറ്റി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍, ജ്ഞാനജ്യോതി സെന്‍ട്രല്‍ കോളേജ് കാമ്പസില്‍ വെച്ചു നടക്കും. പ്രസ്തുത പരിപാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, കര്‍ണാടക സ്പീക്കര്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍, അഭ്യന്തര മന്ത്രി ജി. പരമേശ്വര ,സ്പീക്കര്‍ യു. ടി. ഖാദര്‍, പി. കെ. കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ , രാമലിംഗ റെഡ്ഢി, കെ.ജി. ജോര്‍ജ്, ദിനേശ് ഗുണ്ടറാവു, എം സി സുധാകര്‍, സുരേഷ് ലാഡ്, എച്ച് ഡി മഹാദേവപ്പ, പ്രിയങ്ക് ഖാര്‍ഗെ, ഭൈരതി സുരേഷ്, എന്‍. എ. ഹാരിസ് എം..എല്‍. എ., കെ.എം. ഷാജി, പി.സി. ജാഫര്‍ ഐ എ എസ്സ്, തുടങ്ങിയ കേരളത്തിലെയും കര്‍ണാടകയിലെയും മതസാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുള്ള അനവധി ആളുകള്‍ പങ്കെടുക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ റിമാൻഡ് ചെയ്തു

കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസർകോട് ജില്ലയിൽ കൊണ്ടുപോയി ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണ് കേസ്

Published

on

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ റിമാൻഡ് ചെയ്തു. മഞ്ചേരി സബ് ജയിലിലേക്കാണ് മാറ്റിയത്.

കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസർകോട് ജില്ലയിൽ കൊണ്ടുപോയി ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണ് കേസ്. കോഴിക്കോട് ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫിലിപ്പിനെ നിലമ്പൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 2025 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. മോട്ടിവേഷണൽ സ്പീക്കറും, സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.

Continue Reading

kerala

‘പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് വെട്ടിക്കുന്നു’: മഞ്ചേശ്വരത്ത് ബിജെപി നേതാവിനെതിരെ പരാതിയുമായി എകെഎം അഷ്‌റഫ് എംഎല്‍എ

Published

on

കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബിജെപി നേതാക്കൾ ചില ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി പരാതി. ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് എ.കെ.എം അഷ്‌റഫ് എംഎൽഎ. ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ ഇആർഒയ്ക്ക് പരാതി നൽകി.

ബിജെപി നേതാവ് ഫോം 7 ഉപയോഗിച്ച് പ്രദേശത്തെ ചില വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള അപേക്ഷ നൽകിയെന്നാണ് ആരോപണം. ഈ നീക്കം ഫലം കാണാതെ വന്നതോടെ ഏഴ് പേരുടെ പേര് നീക്കം ചെയ്യാൻ ഓൺലൈൻ വഴി അപേക്ഷ നൽകുകയായിരുന്നു. പിന്നാലെ ഏഴ് പേർക്കും ഹിയറിങിന് ഹാജരാകാൻ നോട്ടീസ് ലഭിക്കുകയായിരുന്നു. ഇതിൽ ആറുപേർ സ്ഥിരമായി താമസം മാറിയവരാണെന്നും ഒരാൾക്ക് ഇന്ത്യൻ പൗരനല്ലെന്നും കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം വോട്ട് ചെയ്തവർക്കാണ് ഇപ്പോൾ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

Continue Reading

kerala

ചൂട് കൂടി, തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 വരെ വിശ്രമം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 12 മുതല്‍ മെയ് 20 വരെയാണ് ക്രമീകരണം.

1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ടും ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍ ഉത്തരവിട്ടു.
സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു. പ്രാദേശികമായ ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ ഈ ഉത്തരവു പ്രകാരമുള്ള കാലയളവില്‍ മാറ്റം വരുത്തേണ്ടതുണ്ടങ്കില്‍ അത് സംബന്ധമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ / ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ലേബര്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബര്‍ ഓഫീസര്‍ / ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ / അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ടീമുകള്‍ രൂപീകരിക്കും. ഈ ടീമുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.

പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തുന്നു. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3.00 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നു.

Continue Reading

Trending