വാഹനാപകടത്തില്‍ അന്തരിച്ച ഗായികയും, നര്‍ത്തകിയുമായ മഞ്ജുഷയുടെ പിതാവ് മോഹന്‍ ദാസും വാഹനാപകടത്തില്‍ മരിച്ചു. മഞ്ജുഷ അപകടത്തില്‍പ്പെട്ടപ്പോള്‍ യാത്ര ചെയ്തിരുന്ന അതേ ഇരുചക്രവാഹനത്തിലായിരുന്നു പിതാവും സഞ്ചരിച്ചത്. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു അപകടം. ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ പിക്ക് അപ്പ് വാഹനം പിന്നീട് പോലീസ് കണ്ടെത്തി.

2018- ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ അപകടം നടന്നത്. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചാണ് അപകടമുണ്ടായത്. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ എംഎ നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ.