ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തലയറുത്തു. ശ്രായികേലാ-ഖര്‍സ്വാന്‍ ജില്ലയിലെ പ്രൈമറി സ്‌കൂളിന് സമീപമായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യമുള്ള ഹരി ഹെമ്പറാം എന്ന യുവാവ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിനിടയില്‍ സുക്രാ ഹേസ എന്ന അധ്യാപികയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വാളുകൊണ്ട് തലയറുക്കുകയായിരുന്നു.

അറുത്തെടുത്ത തലയുമായി വനത്തിലൂടെ അഞ്ച് കിലോമീറ്ററോളം ഓടിയ ഇയാളെ തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കയ്യിലുള്ള വാള്‍ വീശിയതിനാല്‍ പ്രതിയുടെ സമീപത്തെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പൊലീസെത്തി ബലം പ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആക്രമണ മനോഭാവം പ്രകടിപ്പിക്കുന്ന ഇയാളെ ജംഷഡ്പൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.