X

മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ്: ഓണ്‍ലൈനായി അപേക്ഷിക്കാം

 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്‌ലിം, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈനര്‍) വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 അധ്യയന വര്‍ഷത്തില്‍ നല്‍കുന്ന മെറിറ്റ് -കം-മീന്‍സ് സ്‌കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവരും കേരളത്തില്‍ ജനിച്ചവരുമായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പട്ടിക പ്രകാരമുള്ള ഏതെങ്കിലും സാങ്കേതിക/പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്നവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപ കവിയാന്‍ പാടില്ല.
ഹയര്‍സെക്കന്ററി/ബിരുദ തലത്തില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം. ഒന്നാം വര്‍ഷ പ്രൊഫഷണല്‍ ഡിഗ്രിക്ക് പഠിക്കുന്നവര്‍ക്ക് പ്ലസ്ടുവിനു കിട്ടിയ മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഡിഗ്രി തലത്തില്‍ കിട്ടിയ മൊത്തം മാര്‍ക്കാണ് പി.ജിതലത്തില്‍ സ്‌കോളര്‍ഷിപ്പിന് കണക്കാക്കുന്നത് മൊത്തം മാര്‍ക്കില്‍ വ്യതിയാനം സംഭവിച്ചാല്‍ അത്തരം അപേക്ഷകള്‍ നിരസിക്കും. അപേക്ഷകര്‍ ഇപ്പോള്‍ പഠിക്കുന്ന കോഴ്‌സിന് മറ്റ് സ്‌കോളര്‍ഷിപ്പോ സ്റ്റൈപ്പന്റോ സ്വീകരിക്കാന്‍ പാടില്ല. ഐ.എഫ്.എസ്.സി കോഡ് ഉള്ള ദേശസാത്കൃത ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഒരു കുടുംബത്തില്‍പ്പെട്ട രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഒരേ സമയം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല.
സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ംംം.രെവീഹമൃവെശു.െഴീ്.ശി ല്‍ ലഭിക്കും. ംംം.ാശിീൃശ്യേമളളമശൃ.െഴീ്.ശില്‍ മെറിറ്റ് കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാണ്. സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. പുതുതായി സ്‌കോളര്‍ഷിപ്പിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. നിലവിലെ സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ജൂലൈ 31 വരെ നല്‍കാം. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ പുതുക്കലിന് മാത്രമാണ് അപേക്ഷിക്കേണ്ടത്. മുന്‍വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് അനുമതി ലഭിച്ചിട്ടും ബാങ്ക് അക്കൗണ്ട് വഴി തുക ലഭിക്കാത്ത അപേക്ഷകള്‍ ഈ വര്‍ഷം പുതുക്കലിനാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകരുടെ ആധാര്‍ കാര്‍ഡ് അപേക്ഷയോടൊപ്പം നല്‍കുന്ന ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497723630, 0471 2561214.

chandrika: