കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ജൂണ്‍ 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

2021 ജനുവരിയില്‍ നടന്ന പത്താം സെമസ്റ്റര്‍ എല്‍എല്‍ബി (പഞ്ചവത്സരംസപ്ലിമെന്ററി, മേഴ്‌സി ചാന്‍സ് 2008-2010 അഡ്മിഷന്‍ സപ്ലിമെന്ററി/2007 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്/2006 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്/2006ന് മുമ്പുള്ള അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 29 വരെ അപേക്ഷിക്കാം.