Connect with us

News

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചു

വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഉണ്ണികൃഷ്ണനെ പൊലീസ് പിടികൂടി തിരുവനന്തപുരത്ത് എത്തിച്ചു. വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്നലെ രാത്രി ട്രെയിന്‍ മാര്‍ഗം പൂന്തുറ പൊലീസ് ഇയാളെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസമാണ് കമലേശ്വരം സ്വദേശിനിയായ സജിതയും മകള്‍ ഗ്രീമയും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലാണ് ഗ്രീമയുടെ ഭര്‍ത്താവായ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

മകള്‍ക്ക് 200 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിട്ടും അത് മതിയാകില്ലെന്ന് പറഞ്ഞ് അപമാനിച്ചതായും, ആറു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ മാനസികമായി ഉപദ്രവിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വിദ്യാഭ്യാസം കുറവാണെന്ന കാരണത്താല്‍ നിരന്തരം മാനസിക പീഡനം അനുഭവിപ്പിച്ചുവെന്ന ആരോപണവും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Trending