Connect with us

india

എം.എസ്.എഫ് ദേശീയ സമ്മേളനം ഇന്നും നാളെയും ഡല്‍ഹിയില്‍

എം.എസ്.എഫ് ദേശീയ സമ്മേളനം ഇന്നും നാളെയും ഡല്‍ഹിയില്‍ നടക്കും.

Published

on

ന്യൂഡല്‍ഹി: എം.എസ്.എഫ് ദേശീയ സമ്മേളനം ഇന്നും നാളെയും ഡല്‍ഹിയില്‍ നടക്കും. സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍ എന്നിവരാണ് ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. ഡല്‍ഹിയിലെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ആസ്ഥാനം മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 28 ന് രാവിലെ് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്ദീന്‍ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ: പ്രകാശ് അംബേദ്കര്‍ മുഖ്യഥിതിയാകും. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, എം.പി അബ്ദുസമദ് സമദാനി സംസാരിക്കും. എംഎസ്എഫ് ചരിത്രരേഖ പ്രകാശനം പിവി അബ്ദുല്‍ വഹാബ് എംപി നിര്‍വഹിക്കും.

നവാസ് കനി എംപി, ഖുറം അനീസ് ഉമര്‍, യൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, മുസ്‌ലിംലീഗ് കേരള സംസ്ഥാന ആക്ടിങ് സെക്രട്ടറി പി.എം.എ സലാം, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ.എ.എം അബുബക്കര്‍, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷെയ്ഖ്, വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫര്‍, എസ്ടിയു ദേശീയ പ്രസിഡന്റ് അഡ്വ: എം റഹ്മത്തുള്ള, തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍, എ ശംസുദ്ധീന്‍ സംസാരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന സെമിനാറില്‍ അഡ്വ ഹാരിസ് ബീരാന്‍ മോഡറേറ്ററാവും ഡോ എം.കെ മുനീര്‍, വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് സഫൂറ സര്‍ഗര്‍, മാധ്യമ പ്രവര്‍ത്തക അര്‍ഷി ഖുറേഷി, ഡോ ഖാലിദ് ഖാന്‍ പങ്കടുക്കും. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സംവാദത്തില്‍ ഡോ. അഫ്താബ് ആലം മോഡറെറ്ററാവും. വിദ്യാഭ്യാസ വിചക്ഷകരായ പ്രൊഫ അപൂര്‍വാനന്ദ്, പ്രൊഫ.നന്ദിത നാരായണന്‍ പങ്കെടുക്കും. ഓപ്പണ്‍ ഫോറത്തില്‍ വിദ്യാര്‍ത്ഥി സംഘടന നേതാക്കളായ നീരജ് കുന്ദന്‍ (എന്‍.എസ്.യു.ഐ), വികി മഹാരാജ് (എ.ഐ.എസ്.എഫ് ), സതീഷ് ചന്ദ്ര യാദവ് (സമാജ്‌വാദി ഛത്ര സഭ )അലിഗഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് സല്‍മാന്‍ ഇംതിയാസ്, ഐസ ഡല്‍ഹി സെക്രട്ടറി നേഹ, ഫ്രറ്റേര്‍ണിറ്റി ദേശീയ സെക്രട്ടറി അസീം ഖാന്‍ പങ്കെടുക്കും.

സമാപനചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജറുസലേം ഹീബ്രു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് മുന്‍ പ്രസിഡന്റ് സിയാദ് ഖലീല്‍ അബു സയ്യാദ് മുഖ്യാതിഥിയാവും. അഡ്വ. ഫൈസല്‍ ബാബു, പി.കെ നവാസ്, എം. അന്‍സാരി, അനസ് അബ്ദുള്ള സംസാരിക്കും. എം.എസ്.എഫ് ദേശീയ ഭാരവാഹികള്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനിസ് ഉമ്മര്‍, ദേശീയ ഭാരവാഹികളായ പി.വി അഹമ്മദ് സാജു, ഇ .ഷമീര്‍, അഥീബ് ഖാന്‍, സിറാജുദ്ധീന്‍ നദ്‌വി, ഡല്‍ഹി സംസ്ഥാന മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷെയ്ഖ് പങ്കടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അസമില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര്‍ മരിച്ചു; രണ്ട് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

സംഘർഷം വ്യാപിക്കാതിരിക്കാൻ കർബി ആംഗ്ലോങ്, പടിഞ്ഞാറൻ കർബി ആംഗ്ലോങ് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.

Published

on

ഗുവാഹത്തി: അസമിലെ കർബി ആംഗ്ലോങ് മേഖലയിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ കർബി ആംഗ്ലോങ്, പടിഞ്ഞാറൻ കർബി ആംഗ്ലോങ് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണങ്ങളിൽ നിരവധി വീടുകൾക്ക് തീയിടുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്നത് തടയാനും പൊതുമുതൽ നശിപ്പിക്കുന്നത് ഒഴിവാക്കാനും പൊലീസിന് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു.

രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക വിവരം. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. അസം പൊലീസിനൊപ്പം അർദ്ധസൈനിക വിഭാഗവും പ്രദേശത്ത് എത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിവിധ സമുദായ നേതാക്കളുമായി ജില്ലാ ഭരണകൂടം ചർച്ചകൾ നടത്തിവരികയാണ്. സ്ഥിതിഗതികൾ വിലയിരുത്തി വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Continue Reading

india

രാജസ്ഥാനിലെ ജാലോർ ജില്ലയിൽ 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോൺ വിലക്ക്

ജനുവരി 26 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു.

Published

on

രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഒരു പഞ്ചായത്തിൽ 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 26 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു. വിവാഹങ്ങൾ, പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സാധാരണ കീപ്പാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാണ് അനുമതി.

ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ തീരുമാനം എടുത്തത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, സ്കൂൾ വിദ്യാർഥിനികൾക്ക് വീടിനുള്ളിൽ മാത്രം ഫോൺ ഉപയോഗിക്കാനാണ് അനുവാദം. വീടിനു പുറത്തേക്ക് സ്മാർട്ട്‌ഫോൺ കൊണ്ടുപോകാൻ അനുവദിക്കില്ല.

സ്ത്രീകൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകൾ കുട്ടികൾ ഉപയോഗിക്കുന്നതിനെ തുടർന്ന് അവരുടെ കണ്ണുകൾക്ക് ദോഷമുണ്ടാകുമെന്ന ആശങ്കയാണ് വിലക്കിന് പിന്നിലെ പ്രധാന കാരണമെന്നാണ് ഗ്രാമവാസികളുടെ വിശദീകരണം. കൂടാതെ, കുടുംബങ്ങളിൽ അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാനും ഈ നിയന്ത്രണം സഹായിക്കുമെന്ന വിശ്വാസവും അവർ പങ്കുവെക്കുന്നു.

എന്നാൽ, സ്ത്രീകളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും അടിസ്ഥാന അവകാശങ്ങളെയും നേരിട്ട് ബാധിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ ചർച്ചകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. സാങ്കേതിക വിദ്യയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം നിയന്ത്രിക്കുന്ന ഇത്തരം നടപടികൾ സാമൂഹിക പിന്നാക്കാവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന ആശങ്കയും വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്.

Continue Reading

india

ഇന്ത്യ ഹിന്ദുരാഷ്ട്രം; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല: വീണ്ടും അവകാശവാദവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്

ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ പരാമര്‍ശം.

Published

on

ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണെന്ന അവകാശവാദവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭഗവത്. അത് ‘സത്യം’ ആയതിനാല്‍ ഭരണഘടനാപരമായ അംഗീകാരം ആവശ്യമില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ പരാമര്‍ശം.

‘സൂര്യന്‍ കിഴക്ക് ഉദിക്കുന്നു; ഇത് എപ്പോള്‍ മുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിനാല്‍, അതിനും ഭരണഘടനാപരമായ അംഗീകാരം ആവശ്യമാണോ? ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ അവരുടെ മാതൃരാജ്യമായി കണക്കാക്കുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നു, ഹിന്ദുസ്ഥാന്‍ മണ്ണില്‍ ജീവിച്ചിരിക്കുന്ന ഒരാളെങ്കിലും ഇന്ത്യന്‍ പൂര്‍വ്വികരുടെ മഹത്വത്തില്‍ വിശ്വസിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്നിടത്തോളം കാലം ഇത് ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘എപ്പോഴെങ്കിലും പാര്‍ലമെന്റ് ഭരണഘടന ഭേദഗതി ചെയ്ത് ആ വാക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചാല്‍, അവര്‍ അത് ചെയ്താലും ഇല്ലെങ്കിലും, അത് കൊള്ളാം. ഞങ്ങള്‍ ആ വാക്ക് കാര്യമാക്കുന്നില്ല, കാരണം ഞങ്ങള്‍ ഹിന്ദുക്കളാണ്, നമ്മുടെ രാഷ്ട്രം ഒരു ഹിന്ദു രാഷ്ട്രമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

Trending