Culture
എല്ലാം വളരെ പെട്ടെന്നായിരുന്നു..
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള തീരുമാനമെടുത്തത് അവസാന നിമിഷമെന്ന് സൂചന. ഇടപാടിനു വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് നരേന്ദ്രമോദിയേയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതിലെ അവസാന ഘട്ടമായ എക്സിറ്റ് കോണ്‍ഫറന്‍സ് നടന്നത് കഴിഞ്ഞയാഴ്ച മാത്രമാണ്. ഓഡിറ്റര്‍മാരും സര്‍ക്കാറുമായുള്ള ചര്‍ച്ചകളാണ് എക്സിറ്റ് കോണ്‍ഫറന്‍സ്. ഇതിനു പിന്നാലെ റിപ്പോര്‍ട്ട് തയ്യാറായതായി സി.എ.ജി വൃത്തങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് റിപ്പോര്ട്ടി പ്രിന്റിങിന് അയച്ചത്. ഇന്ന് രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സഭയുടെ മേശപ്പുറത്തു വെക്കുകയും ചെയ്യും.
കഴിഞ്ഞ ഏതാനും വര്‍ഷത്തെ മൊത്തം പ്രതിരോധ ഇടപാടുകളെക്കുറിച്ചാണ് സി.എ.ജി പരിശോധിച്ചത്. പല ഇടപാടുകളില്‍ ഒന്നു മാത്രമായാണ് റഫാല്‍ ഇടപാടും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍ട്രി കോണ്‍ഫറന്‍സ് ലെവലില്‍ ആണ് ആദ്യം പരിശോധന നടന്നത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ടു സ്വീകരിച്ചിരിക്കുന്ന നടപടി ക്രമങ്ങളാണ് പരിശോധിച്ചതെന്ന് പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഒരു സി.എ.ജി ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഡയരക്ടര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് ഓഡിറ്റിന്റെ അധ്യക്ഷതയിലാണ് എക്സിറ്റ് കോണ്‍ഫറന്‍സ് നടന്നത്. ഓഡിറ്റര്‍മാരുടെ ഓരോ ശിപാര്‍ശകളും സംബന്ധിച്ച സി.എ.ജി വിലയിരുത്തലുകള്‍ ഇതിനു ശേഷമാണ് തയ്യാറാക്കിയതെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
2001ല്‍ വാജ്പേയി സര്‍ക്കാറിന്റെ കാലത്താണ് റഫാല്‍ ഇടപാടിലെ പ്രാഥമിക നടപടികള്‍ തുടങ്ങിയത്. ഫ്രാന്‍സില്‍നിന്ന് 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായിരുന്നു പദ്ധതി. 18 എണ്ണം പറക്കാന്‍ സജ്ജമായ നിലയില്‍(ഫ്ളൈ എവേ കണ്ടീഷന്‍) നേരിട്ട് വാങ്ങാനും ശേഷിക്കുന്ന 108 എണ്ണം ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ വച്ച് നിര്‍മ്മിക്കാനുമായിരുന്നു തീരുമാനം.- 2007 ഓഗസ്റ്റില്‍ ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഇതുസംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടന്നത്. നെഗോഷിയേഷന്(വില ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ വില പേശലുകള്‍) ഏറെ മുന്നോട്ടു പോയെങ്കിലും യു.പി.എ സര്‍ക്കാറിന്റെ കാലത്ത് അന്തിമ കരാറിലെത്താനായില്ല. തുടര്‍ന്ന് 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ വാജ്പേയി സര്‍ക്കാറിന്റെയും മന്‍മോഹന്‍സിങ് സര്‍ക്കാറിന്റെയും കാലത്തു നടന്ന ഇടപാടു ചര്‍ച്ചകളിലെ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുകയും 126 യുദ്ധ വിമാനങ്ങള്‍ക്കു പകരം 8.7 ബില്യണ്‍ ഡോളര്‍ ചെലവില്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി ധാരണയിലെത്തുകയുമായിരുന്നു. 2015 ഏപ്രിലിലാണ് ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടായത്. ഒരു വര്‍ഷത്തിനു ശേഷം ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടു.
യു.പി.എ സര്‍ക്കാറിന്റെ കാലത്തു നടന്ന ചര്‍ച്ചകളില്‍ ഒരു റഫാല്‍ യുദ്ധ വിമാനത്തിന് 526 കോടി രൂപയാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത് 1670 കോടി രൂപക്കാണ്. യു.പി.എ കാലത്തേതിനേക്കാള്‍ രണ്ടിരട്ടി കൂടുതല്‍ വിലക്ക്. കൂടിയ വിലക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതിലൂടെ വന്‍ അഴിമതി നടന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനു വേണ്ടി നേരിട്ട് ഇടപെട്ടുവെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. കരാറില്‍നിന്ന് ഇടക്കുവച്ച് പിന്‍വാങ്ങിയാലുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള ഗ്യാരണ്ടി സംബന്ധിച്ച് ഫ്രഞ്ച് സര്‍ക്കാറില്‍നിന്ന് ഉറപ്പു വാങ്ങുന്നതിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഇടപാടില്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇതുവരെയുള്ള വാദം. സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇതേ അവകാശവാദമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നത് കേന്ദ്ര സര്‍ക്കാറിനെയും പ്രധാനമന്ത്രിയേയും പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ റഫാല്‍ ഇടപാടിലെ സി.എ.ജി കണ്ടെത്തലുകള്‍ നിര്‍ണായകമാകും.
kerala
ടിപി വധക്കേസ്; ഒന്നാം പ്രതിക്ക് പരോള്‍, സ്വാഭാവികമെന്ന് ജയില്‍ അധികൃതര്‍
അതേ സമയം, ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിക്ക് വീണ്ടും പരോള്‍. ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. 20 ദിവസത്തേക്കാണ് പരോള്‍ നല്‍കിയിരിക്കുന്നത്.
അതേ സമയം, ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. ഭരണ കക്ഷിയില്‍പ്പെട്ട ആളായതിനാലാണ് സര്‍ക്കാര്‍ എതിര്‍ക്കാത്തതെന്നും ജ്യോതിബാബുവിന് ജാമ്യം നല്‍കരുതെന്നും കെ.കെ.രമയുടെ അഭിഭാഷകന് വാദിച്ചിരുന്നു.
news
‘ഞാന്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’; സ്വയം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്
വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ ആണെന്ന് ട്രംപ് അവകാശപ്പെട്ടു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത എഡിറ്റഡ് ഇമേജിലാണ് ട്രംപിന്റെ അവകാശവാദം. വെനസ്വേലയില്‍ നിലവില്‍ ആക്ടിങ് പ്രസിഡന്റുണ്ടായിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇത്തരമൊരു നീക്കം.
വിക്കിപ്പീഡിയയിലെ പ്രൊഫൈലില്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് കൂട്ടിച്ചേര്‍ത്തിരിക്കുന്ന എഡിറ്റഡ് സ്ക്രീന്‍ ഷോട്ട് ഇമേജാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഇതില്‍, 2026 ജനുവരി മുതല്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്നാണ് ട്രംപിന്റെ പദവിയായി ആദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്ന ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരിക്കുന്നത്.
വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസ് വഴിയും ഭരണഘടനാ പിന്തുടര്ച്ച പ്രക്രിയ വഴിയുമാണ് ഇടക്കാല പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് എന്നിരിക്കെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസാണ് നിലവില്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്. മദൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസാണ് റോഡ്രിഗസിനോട് ആക്ടിങ് പ്രസിഡന്റ് പദവിയേറ്റെടുക്കാന് ഉത്തരവിട്ടത്.
ജനുവരി മൂന്നിന് പുലര്‍ച്ചെ രണ്ടോടെയാണ് സൈനിക നീക്കത്തിലൂടെ തലസ്ഥാനമായ കാരക്കാസ് ആക്രമിച്ച് നിക്കോളാസ് മദൂറോയെയും ഭാര്യയേയും തട്ടിക്കൊണ്ടുപോയത്. പിന്നാലെ, വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്ന് പിറ്റേദിവസം ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. യുഎസുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനിടെയൊണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
അമേരിക്കയുമായി സഹകരിച്ചില്ലെങ്കില്‍ മദൂറോയേക്കാള്‍ വലിയ വില വെനസ്വേലയ്ക്ക് നല്‍കേണ്ടിവരുമെന്നാണ് ട്രംപ് നേരത്തെ നല്കിയ മുന്നറിയിപ്പ്.
Culture
വെക്കേഷൻ പൊളിച്ചടുക്കാൻ “അതിരടി” മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ മെയ് 15 ന് ആഗോള റിലീസായെത്തും എന്ന് റിപ്പോർട്ടുകൾ.
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ മെയ് 15 ന് ആഗോള റിലീസായെത്തും എന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.
ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസിൽ ജോസഫിൻ്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ബേസിൽ ജോസഫിന്റെ കാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. സാം ബോയ് എന്ന പേരിൽ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് ബേസിലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ ജോസഫിനെ ഇതിൽ കാണാൻ സാധിക്കുക. ബേസിൽ ജോസഫ് – ടോവിനോ തോമസ് – വിനീത് ശ്രീനിവാസൻ ടീമിൻ്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്.
ഇത് കൂടാതെ, ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ ഏറെ രസകരമായും മാസ്സ് ആയും അവതരിപ്പിച്ച, ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ചിത്രത്തിന്റെ ഫൺ എൻ്റർടെയ്നർ മൂഡ് പ്രേക്ഷകർക്ക് പകർന്നു നൽകുന്നുണ്ട്. അത്കൊണ്ട് തന്നെ വെക്കേഷൻ കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും തീയേറ്ററിൽ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുണ്‍ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്.
ഛായാഗ്രഹണം – സാമുവൽ ഹെൻറി, സംഗീതം – വിഷ്ണു വിജയ്, എഡിറ്റർ – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്, കോസ്റ്റ്യൂം – മഷർ ഹംസ, മേക്കപ്പ് – റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ – നിക്സൺ ജോർജ്, വരികൾ – സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ – ഐഡൻചാർട്ട്സ്, വിഎഫ്എക്സ് – മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ – സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ – റോസ്റ്റഡ് പേപ്പർ, പിആർഒ – വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.
-
india3 days agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala1 day agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News1 day agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News1 day agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala1 day agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
kerala21 hours ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
GULF21 hours agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
