Connect with us

india

യു.പിയില്‍ മാംസ വില്‍പ്പനക്കാരന് നേരേ ആക്രമണം: നാലുപേര്‍ പിടിയില്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഇറച്ചിവില്‍പ്പനക്കാരനെ ആക്രമിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. മൊറാദാബാദ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ മനോജ് ഠാക്കൂറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്ക് പുറമേ മറ്റു ചില പ്രതികള്‍ കൂടി ഒളിവിലാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇറച്ചിവില്‍പ്പനക്കാരനായ മുഹമ്മദ് ഷാക്കിര്‍ എന്നയാളെ മനോജ് ഠാക്കൂറും സംഘവും ആക്രമിച്ചത്. ഗോസംരക്ഷകരെന്ന് അവകാശപ്പെട്ട ഇവര്‍ ഇറച്ചിയുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷാക്കിറിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. 50,000 രൂപ ആവശ്യപ്പെട്ട പ്രതികള്‍ പിന്നീട് ഷാക്കിറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. അതേസമയം, ആക്രമണത്തിനിരയായ ഷാക്കറിനെതിരേ മൊറാദാബാദ് പൊലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിനും രേഖകളില്ലാതെ ഇറച്ചി കൊണ്ടുപോയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളില്‍ ഷാക്കിറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. അതിനിടെ, ഒളിവിലുള്ള മനോജ് ഠാക്കൂര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഷാക്കിര്‍ തങ്ങളെ ഇടിച്ചിടാന്‍ ശ്രമിച്ചെന്നും ഗോവധം തടയാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും മനോജ് ഠാക്കൂര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. താന്‍ ഗോവധം തടയാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ഇയാളുടെ വാദം. ഗോ മാംസം സൂക്ഷിച്ചുവെന്നാരോപിച്ച് നേരത്തെ മുഹമ്മദ് അഖ്‌ലാഖിനെ യു.പിയില്‍ സംഘ്പരിവാറിന്റെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്‌കൂളിൽ അതിക്രമിച്ച് കടന്ന് ക്രിസ്‌മസ്‌ അലങ്കാരങ്ങൾ നശിപ്പിച്ചു; ആസ്സാമിൽ നാല് ബജ്‌രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

Published

on

ആസാമിൽ നൽബാരിയിലെ സെൻ്റ് മേരീസ് സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അതിക്രമിച്ച് കടന്ന് നശിപ്പിച്ചതിനാണ് വിഎച്ച്പി ജില്ലനേതാക്കളെ അടക്കം പോലിസ് അറസ്റ്റ് ചെയ്തത്. വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ, ജില്ലാ വൈസ് പ്രസിഡൻ്റ് മനാഷ് ജ്യോതി, അസി സെക്രട്ടറി ബിജു ദത്ത, ബജ്റംഗ്ദൾ കൺവീനർ നയൻ താലൂക്ദാർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെതല്ലാത്ത ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നായിരുന്നു സംഘപരിവാർ നേതാക്കളുടെ ഭീഷണി.

Continue Reading

india

ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ നരേന്ദ്രമോദിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം

Published

on

ന്യൂഡൽഹി: ക്രൈസ്തവർക്ക് നേരയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അസമിലും ഇന്നലെ അക്രമമുണ്ടായി. മതപരിവർത്തന നിരോധന നിയമത്തിൻ്റെ മറവിൽ ,നിരപരാധികളായ ക്രിസ്ത്യാനികളെ വേട്ടയാടുകയാണെന്ന് മോദിക്ക് അയച്ച കത്തിൽ യുസിഎഫ് വ്യക്തമാക്കുന്നു.

കഴിഞ്ഞവർഷം 834 അതിക്രമങ്ങളാണ് നേരിട്ടത്. ഈവർഷം നവംബർവരെയുള്ള ആക്രമണങ്ങളുടെ എണ്ണം 706 ആയി.ഒഡീഷ,മധ്യപ്രദേശ്,യുപി,സൽഹി സംസ്ഥാനങ്ങളിലെ അക്രമണത്തിന് പിന്നാലെ ക്രിസ്മസ് ദിനമായ ഇന്നലെ വൈകുന്നേരമായിരുന്നു അസമിലെ അതിക്രമം. നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളും,ക്രിസ്മസ് അലങ്കാരങ്ങൾ വിറ്റകടകളും ആക്രമിച്ചു. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും, ബജ്‌രംഗ് ദൾ കൺവിനറുമടക്കം നാല് പേർ അറസ്റ്റിലായി. ക്രിസ്മസ് ആഴ്ചയിൽ ആവർത്തിക്കുന്ന അതിക്രമങ്ങളിൽ ആശങ്കയിലാണ് മതനേതൃത്വവും പ്രതിപക്ഷവും

Continue Reading

india

‘അന്ന് ബി.ജെ.പിയിൽ ചേർന്നത് വലിയ തെറ്റ്’; നടി പർണോ മിത്ര തൃണമൂൽ കോൺഗ്രസിൽ

Published

on

കൊൽക്കത്ത: ബംഗാളി നടി പർണോ മിത്ര തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സംസ്ഥാന ധനകാര്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, ജയപ്രകാശ് മജുംദാർ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ആറ് വർഷം മുമ്പ് ബി.ജെ.പിയിൽ ചേർന്ന പർണോ മിത്ര, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന നടി വെള്ളിയാഴ്ച തൃണമൂലിൽ ചേരുകയായിരുന്നു.

“ഇന്ന് എനിക്ക് ക്രിസ്മസ് പോലെയാണ്. എന്‍റെ പുതിയ യാത്ര മുഖ്യമന്ത്രി മമത ബാനർജിയുടെ മാർഗനിർദേശത്തോടും ആശിർവാദത്തോടും കൂടി ആരംഭിക്കുക‍യാണ്. അഭിഷേക് ബാനർജിയുടെ നേതൃത്വത്തിനു കീഴിൽ ദീദിക്കൊപ്പം ഞാൻ മുന്നേറും. ആറ് വർഷം മുമ്പ് ഞാൻ ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്നാൽ അത് തെറ്റായ കാര്യമായിരുന്നു. ആളുകൾ തെറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. അത് തിരുത്തുകയെന്നതാണ് പ്രധാനം. ആ തെറ്റ് തിരുത്താനായതിലൂടെ അനുഗൃഹീതയായെന്ന് ഞാൻ വിശ്വസിക്കുന്നു” -പർണോ മിത്ര പറഞ്ഞു.

Continue Reading

Trending