Connect with us

india

പശുവിനെ കശാപ്പ് ചെയ്തതിന് ദേശീയ സുരക്ഷാ നിയമം ; തടവിലിട്ടവരെ വെറുതെവിട്ട് കോടതി

കേസില്‍ അറസ്റ്റിലായ മൂന്ന് പേരെയും കോടതി വെറുതെ വിട്ടു.

Published

on

ലക്‌നോ: പശുവിനെ കശാപ്പ് ചെയ്തതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി യു.പി സര്‍ക്കാര്‍ തടവിലിട്ട വരെ മോചിപ്പിച്ച് അലഹബാദ് ഹൈക്കോടതി. കേസില്‍ അറസ്റ്റിലായ മൂന്ന് പേരെയും കോടതി വെറുതെ വിട്ടു.
പരാതിക്കാരുടെ കുടുംബം നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്നാണ് ശിക്ഷ റദ്ദാക്കിയത്. ദേശീയ സുരക്ഷാ നിയമപ്രകാരമായിരുന്നു മൂന്ന് പേരെ യു.പി പൊലീസ് തടവിലാക്കിയിരുന്നത്. ഈ കേസ് റദ്ദ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് സരോജ് യാദവും ചേര്‍ന്ന ബെഞ്ച് വിധി പറഞ്ഞത്.
ഒരാളുടെ വീടിന്റെ സ്വകാര്യതയില്‍ വെച്ച് കശാപ്പ് നടത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരാള്‍ പുലര്‍ച്ചെ വീട്ടില്‍ വെച്ച് പശുവിനെ കശാപ്പ് ചെയ്യുന്നത് വിശപ്പോ തൊഴിലില്ലായ്മയോ പട്ടിണിയോ ഒക്കെ കാരണമാവാം. അവയെ ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമായി കണക്കാക്കാന്‍ സാധിക്കില്ല.
എന്നാല്‍ കുറേയേറെ കന്നുകാലികളെ ഒരുമിച്ച് കശാപ്പ് ചെയ്ത് മാംസവും രക്തവും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഈ സാഹചര്യത്തോട് ചേര്‍ത്ത് കാണാനാവില്ല.
ആ സമയത്ത് ഇതേ നിലപാട് കൈക്കൊള്ളാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗോവധം നടത്തിയെന്നാരോപിച്ച് ഇര്‍ഫാന്‍, റഹ്മത്തുള്ള, പര്‍വേസ് എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നത്.
ഇവര്‍ ആഗസ്റ്റ് 14 മുതല്‍ സീതാപൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ് വരികയായിരുന്നു. ഗോവധ നിരോധന നിയമ പ്രകാരമുള്ള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇര്‍ഫാന്‍, റഹ്മത്തുള്ള, പര്‍വേസ് എന്നിവരും മറ്റ് രണ്ട് പേരും രഹസ്യമായി കശാപ്പ് നടത്തുന്നുണ്ടെന്ന വിവരപ്രകാരം താല്‍ഗണ്‍ റെയ്ഡ് നടത്തിയെന്നും ഗോമാംസം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ സംഭവസ്ഥലത്തു വെച്ചുതന്നെ അറസ്റ്റ് ചെയ്‌തെന്നുമാണ് പൊലീസ് ഭാഷ്യം.
വെറ്റിനറി ഡോക്ടറുടെ പരിശോധനയില്‍ ഇത് ഗോമാംസമാണെന്ന് തെളിഞ്ഞു. സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ ഗവണ്‍മെന്റ് അഡ്വക്കറ്റ് ഇവര്‍ ചെയ്തത് വളരെ വലിയ കുറ്റമാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ഇവരെ തടവില്‍ തന്നെ പാര്‍പ്പിക്കണമെന്നും വാദിച്ചു. എന്നാല്‍ അഡീഷണല്‍ ഗവണ്‍മെന്റ് അഡ്വക്കറ്റിന്റെ വാദം തള്ളിയ കോടതി മൂവരുടേയും തടങ്കല്‍ റദ്ദാക്കുകയായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നോയിഡയിൽ മൂടൽമഞ്ഞ് അപകടം: കനാലിൽ കാർ വീണ് 27കാരൻ മരിച്ചു

വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

Published

on

നോയിഡ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടുണ്ടായ കാറപകടത്തിൽ 27കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

മരിച്ചത് യുവരാജ് മെഹ്തയെയാണ്. മൂടൽമഞ്ഞ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട യുവരാജ് സഞ്ചരിച്ച കാർ, രണ്ട് ഡ്രെയിനേജുകളെ വേർതിരിക്കുന്ന ഉയർന്ന പ്രതലത്തിൽ ഇടിച്ച് എഴുപത് അടി താഴ്ചയുള്ള കനാലിലേക്ക് പതിച്ചു.

യുവരാജിന്റെ നിലവിളി കേട്ട് വഴിയാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും മുങ്ങിപ്പോയി. അപകടത്തിനിടെ യുവരാജ് പിതാവിനെ ഫോണിൽ വിളിച്ച് താൻ മുങ്ങുകയാണെന്നും രക്ഷിക്കണമെന്നും ജീവൻ നഷ്ടപ്പെടാൻ ആഗ്രഹമില്ലെന്നും പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

വിവരം ലഭിച്ച മിനിറ്റുകൾക്കകം പൊലീസ്, മുങ്ങൽ വിദഗ്ധർ, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. യുവരാജിന്റെ പിതാവും അപകടസ്ഥലത്തെത്തി.

ഏകദേശം അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ യുവരാജിനെയും കാറിനെയും കനാലിൽ നിന്ന് പുറത്തെടുത്തെങ്കിലും മരണം സ്ഥിരീകരിച്ചു.

റോഡിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചിരുന്നില്ലെന്നും സർവീസ് റോഡിലെ ഡ്രെയിനേജ് മൂടിയിട്ടില്ലെന്നുമാണ് അപകടകാരണമെന്ന ആരോപണം. ഇതുസംബന്ധിച്ച് ബന്ധുക്കൾ പ്രാദേശിക ഭരണകൂടത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തി.

Continue Reading

india

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ

വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ ഗുരുതര വീഴ്ചകളാണ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.

Published

on

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതും വ്യാപകമായ വൈകിപ്പിക്കലുകളും ഉണ്ടായ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി രൂപ പിഴ ചുമത്തി. വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ ഗുരുതര വീഴ്ചകളാണ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിൽ ഏകദേശം 15 ദിവസത്തോളം ഇൻഡിഗോയുടെ സർവീസുകൾ താറുമാറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഡിജിസിഎ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. ഈ കാലയളവിൽ ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തതായി ഡിജിസിഎ അറിയിച്ചു.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. ഇൻഡിഗോ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് പ്ലാനിങ്, റോസ്റ്ററിങ്, സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ എന്നിവയെ അന്വേഷണസംഘം വിശദമായി വിലയിരുത്തി. പ്രവർത്തനങ്ങളുടെ അമിതമായ ഒപ്റ്റിമൈസേഷൻ, മതിയായ തയ്യാറെടുപ്പുകളുടെ അഭാവം, സിസ്റ്റം സോഫ്റ്റ്‌വെയർ സപ്പോർട്ടിലെ കുറവുകൾ, മാനേജ്‌മെന്റ് ഘടനയിലെയും പ്രവർത്തനപരമായ നിയന്ത്രണത്തിലെയും പോരായ്മകൾ എന്നിവയാണ് സർവീസുകൾ താറുമാറാകാൻ കാരണമായതെന്ന് സമിതി കണ്ടെത്തി.

പിഴയ്ക്ക് പുറമേ, ഇൻഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഡിജിസിഎ നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിൽ യാതൊരു വീഴ്ചയും അനുവദിക്കാനാവില്ലെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കർശന നടപടി തുടരുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി.

Continue Reading

india

വോട്ടർ പട്ടികയിൽ പേരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ ശനിയാഴ്ച ഹിയറിങ്ങിന് ഹാജരായി

രാവിലെ പത്തിന് കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ് നടന്നത്.

Published

on

തിരുവനന്തപുരം: 2002 ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ ശനിയാഴ്ച ഹിയറിങ്ങിന് ഹാജരായി. രാവിലെ പത്തിന് കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ് നടന്നത്.

കർണ്ണാടക സ്വദേശിയായ രത്തൻ യു. ഖേൽക്കറുടെ പേര് എസ്‌.ഐ.ആർ പട്ടികയിലും ഉൾപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ രക്ഷിതാക്കളുടെയും പേരുകൾ കർണ്ണാടകയിലെ പട്ടികയിൽ ഉണ്ടായിരുന്നില്ല. നിലവിൽ കേരളത്തിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിലും, 2002 ലെ കേരള പട്ടികയിലോ കർണ്ണാടകയിലെ എസ്‌.ഐ.ആർ പട്ടികയിലോ പേര് ഇല്ലാത്തതിനാൽ മാപ്പിങ് സാധ്യമാകാത്ത അവസ്ഥയായിരുന്നു. എൻയൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനിടെ ഈ വിവരം സി.ഇ.ഒ തന്നെ രേഖപ്പെടുത്തിയിരുന്നു. പാസ്‌പോർട്ടിന്റെ പകർപ്പും എൻയൂമറേഷൻ ഫോമിനൊപ്പം സമർപ്പിച്ചിരുന്നു.

തുടർന്ന് ബി.എൽ.ഒ വഴി ഇ.ആർ.ഒ ഹിയറിങ്ങിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം കവടിയാർ വില്ലേജ് ഓഫീസിൽ എത്തിയത്. തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ടിന്റെ പകർപ്പ് ഹാജരാക്കിയതോടെ ഇ.ആർ.ഒ പരിശോധന നടത്തി. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ നടപടി പൂർത്തിയാക്കി.

2002-ൽ താൻ സർവീസിലായിരുന്നില്ലെന്നും ആ സമയത്ത് കർണ്ണാടകയിലായിരുന്നുവെന്നും രത്തൻ യു. ഖേൽക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹിയറിങ്ങിന് എത്തിയതെന്നും, വളരെ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇവിടത്തെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് എത്തിയതെന്നും, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി. ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സമയം നീട്ടുമെന്നും, പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആളുകൾ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഏഴിനകം ഹിയറിങ്ങുകൾ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും, ആവശ്യമെങ്കിൽ ഒഴിവാക്കൽ പട്ടികയിലെ പേരുകൾ കൂടുതൽ സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും രത്തൻ യു. ഖേൽക്കർ അറിയിച്ചു.

Continue Reading

Trending