kerala
‘ഒരു കെഎസ്യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല’; കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമെന്ന് കോണ്‍ഗ്രസ്
കൊച്ചി: കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മന്ത്രിക്കെതിരെ കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം ഒരു കെഎസ്യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല. സംഭവത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ ഒരു മടിയുമില്ലെന്നും വി.ഡി സതീശന് പറഞ്ഞു. മന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരുമെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മന്ത്രിക്ക് പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിയെ പരിക്കേല്പിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ല. ആരും മന്ത്രിയെ കൈ കൊണ്ട് സ്പര്‍ശിക്കുന്നതോ പരിക്കേല്‍പ്പിക്കുന്നതോ പരിക്കോ താന്‍ ദൃശ്യങ്ങളില്‍ കണ്ടിട്ടില്ല. പരിക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും അതെല്ലാം പരിശോധിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
അക്രമം ഉണ്ടായെന്ന വാദം തള്ളി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തി. മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണ്. ‘മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണ്. പ്രവര്‍ത്തകരുടെ പ്രതിഷേധം ഒരിക്കലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ആരോഗ്യമേഖല വെന്റിലേറ്ററായി കിടക്കുമ്പോള്‍ മന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും അലോഷ്യസ് പ്രതികരിച്ചു.
kerala
കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റുവെന്ന മന്ത്രിയുടെ ആരോപണം വ്യാജമോ ?; കൈയിലുള്ളത് നേരത്തെയുള്ള മുറിവോ?
പരിക്കേറ്റുവെന്ന മന്ത്രി വീണ ജോർജ്ജിന്റെ ആരോപണം വ്യാജം. കൈയിലുള്ളത് നേരത്തെയുള്ള മുറിവാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തായി. മട്ടന്നൂരിൽ ആരോഗ്യമന്ത്രി പങ്കെടുത്ത പരിപാടിയിലെ ചിത്രങ്ങളാണ് പുറത്തായത്. ഈ ചിത്രത്തിൽ ആരോഗ്യമന്ത്രിയുടെ കൈയിലുള്ള മുറിവ് കാണാം. ഈ മുറിവാണ് പിന്നീടുണ്ടായ കെ.എസ്.യു പ്രതിഷേധത്തിലേത് എന്ന് പറയുന്നത്.

കെ.എസ്.യു പ്രതിഷേധത്തിൽ ആകെ രണ്ട് പേരാണ് പങ്കെടുത്തത്. ഇവരെ തുടക്കത്തിൽ തന്നെ പോലീസ് തടഞ്ഞു. മന്ത്രിയുടെ അരികിൽ വരാൻ പോലും ഇവർക്ക് സാധിച്ചില്ല എന്നിരിക്കെ മന്ത്രി ഐ.സി.യുവിൽ എന്നൊക്കെയുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ട്രോളായി മാറുകയാണ്.
india
മുസ്ലിം ലീഗ് ലയനം ചോദ്യം ചെയ്ത് നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി
ന്യൂ ഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും കേരള സ്റ്റേറ്റ് മുസ്ലിം ലീഗും തമ്മിൽ 2011 ലുണ്ടായ ലയനം ചോദ്യം ചെയ്തുകൊണ്ട് ദാവൂദ് മിയാൻ ഖാൻ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ലയനം നിയമ വിരുദ്ധമാണെന്നും അതിനാൽ റദ്ദ് ചെയ്യണമെന്നും പറഞ്ഞ് മിയാൻ ഖാൻ ഡൽഹി ഹൈക്കോടതിക്കു നൽകിയ ഹരജിയാണ് അന്തിമ വാദം കേട്ട ഹൈകോടതി തള്ളിയത്.
2011ൽ ഡൽഹിയിലെ കോൺസ്റ്റിട്യുഷൻ ക്ലബ്ബിൽ നടന്ന ലയന സമ്മേളനത്തിൽ പങ്കെടുത്തവരിൽ
രണ്ട് വ്യത്യസ്ത പാർട്ടികളിൽ ഒരേസമയം അംഗങ്ങളായാവരാണെന്നും ലയന പ്രമേയത്തിൽ ഒപ്പുവച്ച ഇ. അഹമ്മദ് ഉൾപ്പടെയുള്ളവർ യഥാർത്ഥത്തിൽ ഐയുഎംഎൽ മെമ്പർ ആയിരുന്നില്ല എന്നും അതിനാൽ ലയനം നിയമ വിരുദ്ധമാണെന്നുമായിരിന്നു ദാവൂദ് മിയാൻ ഖാന്റെ പ്രധാന ആരോപണം. അതോടൊപ്പം ഐയുഎംഎൽ എന്ന ദേശീയ പാർട്ടിയെ സംസ്ഥാന പാർട്ടിയായി തരം താഴ്ത്തുന്നതാണ് ലയന പ്രക്രിയയെന്നും അദ്ദേഹം ഹരജിയിൽ ആരോപിച്ചു.
എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനുവേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും അഡ്വ. മർസൂക്ക് ബാഫക്കിയും ദാവൂദ് മിയാൻ ഖാനെ 2003ൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും അങ്ങനെയൊരാൾക്ക് ഹരജി നൽകാൻ പോലും അവകാശമില്ലെന്നും കോടതിയെ അറിയിച്ചു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും കേരള സംസ്ഥാന മുസ്ലിം ലീഗും തമ്മിലുള്ള ലയനം വ്യത്യസ്ത പാർട്ടികൾ തമ്മിലുള്ളതല്ലെന്നും മറിച്ച് ഒരേ ആശയം പിന്തുടരുന്ന പാർട്ടിയുടെ രണ്ട് വ്യത്യസത ഘടകങ്ങളുടെ ഏകോപനമായിരുന്നു എന്നുമായിരിന്നു ഐയുഎംഎലിന്റെ വാദം.
മുസ്ലിം ലീഗിന്റെ വാദം അംഗീകരിച്ച ഡൽഹി ഹൈക്കോടതി ദാവൂദ് മിയാൻ ഖാന് ഹരജി നൽകാൻ അവകാശമില്ലെന്ന് കണ്ടെത്തി ഹരജി തള്ളുകയായിരിന്നു.
അതേസമയം വളരെ സൂക്ഷമമായ രീതിയിൽ ലയനത്തിന്റെ എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ലയനം അംഗീകരിച്ചതെന്ന് ഇലക്ഷൻ കമ്മീഷനുവേണ്ടി ഹാജരായ സിദ്ധാർഥ് വശിഷ്ട് ഹൈ കോടതിയെ അറിയിച്ചു.
മുസ്ലിം ലീഗിനുവേണ്ടി അഭിഭാഷകരായ ഹാരിസ് ബീരാൻ, മർസൂഖ് ബാഫഖി എന്നിവരും ദാവൂദ് മിയാൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഘോഷ്, ഇലക്ഷൻ കമ്മീഷനുവേണ്ടി സിദ്ധാർഥ് വശിഷ്ട് എന്നിവർ ഹാജരായി. ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അമിത് ബൻസലാണ് വിധി പ്രസ്താവിച്ചത്.
kerala
‘ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന്’; ‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍
ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെന്‍സര്‍ ബോര്‍ഡിന് പകരമാവില്ല.
‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്തുകൊണ്ട് നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായുടെ മറുപടി സത്യവാങ്മൂലം. ഒരു സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് പോലുള്ള വിദഗ്ധ സമിതി നടത്തുന്ന വിലയിരുത്തലിന് പകരം കോടതി സ്വന്തം നിലയിലുള്ള ഒരു നിഗമനത്തിലെത്തുന്നത് കോടതിയുടെ മേല്‍നോട്ടാധികാരത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെന്‍സര്‍ ബോര്‍ഡിന് പകരമാവില്ല. ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണ്. വിദഗ്ധര്‍ കണ്ട് വിലയിരുത്തിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണെന്ന് നിര്‍മാതാവ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വെറും രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ മാത്രം കണ്ട് സിനിമയെ വിലയിരുത്താനാവില്ലെന്നും, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്കാന് സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം സെന്‍സര്‍ ബോര്‍ഡിനാണ് അധികാരമെന്നും നിര്‍മാതാവ് വാദിച്ചു.
-
News2 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
News2 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News2 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
kerala2 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala2 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
News2 days agoപുടിന് മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചുകഴിഞ്ഞു; തടയുകയാണ് ഇനി ലക്ഷ്യം: വ്ളോദിമര്‍ സെലന്‍സ്കി
-
kerala2 days ago‘കാലിലെ മുറിവ് ഉണങ്ങുന്നില്ല’: മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala24 hours ago‘നവകേരള സര്‍വേ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം’; വി ഡി സതീശന്
