Connect with us

kerala

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: വീട്ടമ്മയെ കബളിപ്പിച്ച് 1.12 കോടി തട്ടിയെടുത്ത നാല് പേർ പിടിയില്‍

പ്രതികള്‍ ഇന്ത്യയില്‍ ഉടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് ബാങ്കിംഗിന്‍റെ പാസ് വേഡ് കൈക്കലാക്കുന്ന പ്രതികള്‍ യഥാര്‍ത്ഥ അക്കൗണ്ട് ഉടമകളുടെ ഫോണ്‍ നമ്പറുകള്‍ക്ക് പകരം സ്വന്തം ഫോണ്‍ നമ്പര്‍, അക്കൗണ്ടില്‍ ബന്ധിപ്പിക്കുന്നു. അതിനാല്‍ അക്കൗണ്ട് ഉടമ തട്ടിപ്പ് അറിയുന്നില്ല. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബരജീവിതം നയിക്കുന്നതിനും വിലയേറിയ ഫോണുകളും വാഹനങ്ങളും വാങ്ങുന്നതിനുമാണ് ചെലവഴിച്ചത്.

Published

on

എറണാകുളം സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാലു പേരെ സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ പ്രത്യേക അന്വേഷണസംഘം റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ജ്യോതിഷ് കുമാര്‍, മോഹന്‍കുമാര്‍, അജിത് കുമാര്‍, റാഞ്ചി സ്വദേശിയായ നീരജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍നിന്ന് 28 മൊബൈല്‍ ഫോണുകള്‍, 85 എടിഎം കാര്‍ഡുകള്‍, 8 സിം കാര്‍ഡുകള്‍, ലാപ്ടോപ്പ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും എന്നിവ കൂടാതെ 1.25 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതികളെ റാഞ്ചി കോടതിയില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം കോടതിയില്‍ എത്തിക്കും.

സ്നാപ്ഡീലിന്‍റെ ഉപഭോക്താക്കള്‍ക്കായി സ്നാപ്ഡീല്‍ ലക്കി ഡ്രോ എന്ന പേരില്‍ നടത്തിയ നറുക്കെടുപ്പില്‍ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമ്മാനത്തുക ലഭിക്കുന്നതിനായി സര്‍വീസ് ചാര്‍ജ് എന്നപേരില്‍ പലപ്പോഴായി പ്രതികള്‍ വീട്ടമ്മയില്‍ നിന്ന് ഒരുകോടി 12 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കുകയായിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം ഉടന്‍ തന്നെ മറ്റു അക്കൗണ്ടുകളിലൂടെ എടിഎം കാര്‍ഡ് വഴി പിന്‍വലിക്കുകയും ക്രിപ്റ്റോകറന്‍സി ആക്കി മാറ്റുകയുമാണ് തട്ടിപ്പ് രീതി.

പ്രതികള്‍ ഇന്ത്യയില്‍ ഉടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് ബാങ്കിംഗിന്‍റെ പാസ് വേഡ് കൈക്കലാക്കുന്ന പ്രതികള്‍ യഥാര്‍ത്ഥ അക്കൗണ്ട് ഉടമകളുടെ ഫോണ്‍ നമ്പറുകള്‍ക്ക് പകരം സ്വന്തം ഫോണ്‍ നമ്പര്‍, അക്കൗണ്ടില്‍ ബന്ധിപ്പിക്കുന്നു. അതിനാല്‍ അക്കൗണ്ട് ഉടമ തട്ടിപ്പ് അറിയുന്നില്ല. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബരജീവിതം നയിക്കുന്നതിനും വിലയേറിയ ഫോണുകളും വാഹനങ്ങളും വാങ്ങുന്നതിനുമാണ് ചെലവഴിച്ചത്.

ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ എറണാകുളം യൂണിറ്റ് ആയിരത്തോളം ഫോണ്‍ നമ്പറുകളും അഞ്ഞൂറോളം മൊബൈല്‍ ഫോണ്‍ രേഖകളും 250 ഓളം ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് പ്രതികള്‍ റാഞ്ചിയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയത്. റാഞ്ചിയിലെ ഉള്‍പ്രദേശത്തെ ഒളിത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.

കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ വീട്ടമ്മ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറുകയായിരുന്നു.

സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിന്‍റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിഐജി ജെ ജയനാഥിന്‍റെ മേല്‍നോട്ടത്തില്‍ എസ്.പി എം ജെ സോജന്‍, ഡിവൈഎസ്പി വി.റോയ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റിലെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ സൈജു കെ പോള്‍, ഡിറ്റക്റ്റീവ് സബ് ഇന്‍സ്പെക്ടര്‍മാരായ ടി ഡി മനോജ്കുമാര്‍, ജിജോമോന്‍ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ യു സൗരഭ്, കൊച്ചി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി അജിത്, ആര്‍ അരുണ്‍ എന്നിവരാണ് റാഞ്ചിയില്‍ നിന്ന് പ്രതികളെ പിടികൂടിയത്.

ഓൺലൈൻ സാമ്പത്തികത്തതട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 എന്ന സൈബർ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കണമെന്ന് കേരള പോലീസ് അഭ്യർത്ഥിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനധികൃത രൂപമാറ്റം നടത്തിയ ബസ്സുകള്‍ക്കെതിരെ കൂട്ട നടപടി; 2. 46 ലക്ഷം രൂപ പിഴ ചുമത്തി

ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി ഹൈക്കോടതി.

Published

on

സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കൂട്ട നടപടിയെടുത്ത് എംവിഡി. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ പിടികൂടി. സ്പീഡ് ഗവര്‍ണര്‍ കട്ട് ചെയ്തു. എയര്‍ഹോണ്‍, ഡാന്‍സ് ഫ്‌ലോര്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രൂപമാറ്റം വരുത്തിയ ബസ്സുകള്‍ക്ക് 2. 46 ലക്ഷം രൂപ പിഴ ചുമത്തി.

ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി ഹൈക്കോടതി. നിരത്തുകളില്‍ പരിശോധന ശക്തമാക്കാനും അനധികൃത രൂപമാറ്റങ്ങളില്‍ പരമാവധി ഉയര്‍ന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

അപകടമുണ്ടാക്കുന്ന ബസുകള്‍ക്ക് മാത്രം ഉയര്‍ന്ന പിഴ ഈടാക്കിയാല്‍ പോരെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പരമാവധി ഉയര്‍ന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Continue Reading

kerala

തിരുവല്ല മുത്തൂരില്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 16 യാത്രക്കാര്‍ക്ക് പരിക്ക്

മുത്തൂര്‍ എസ്.എന്‍.ഡി.പി ശ്രീ സരസ്വതി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ടാണ് അപകടം നടന്നത്

Published

on

പത്തനംത്തിട്ട തിരുവല്ല മുത്തൂരില്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു.

മുത്തൂര്‍ എസ്.എന്‍.ഡി.പി ശ്രീ സരസ്വതി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ് കുറുകെ വെട്ടിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതിന് തുടര്‍ന്ന് പിന്നാലെ എത്തിയ കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് പിന്നില്‍ ഇടിക്കുകയായിരുന്നു. തൊട്ടു പിന്നാലെ എത്തിയ സൂപ്പര്‍ഫാസ്റ്റ് ബസ് കൊല്ലത്തേക്ക് പോയിരുന്ന ബസ്സിന് പിന്നിലും ഇടിച്ചു. അപകടത്തില്‍പ്പെട്ടവരെ രണ്ട് ആംബുലന്‍സുകളിലായി തിരുവല്ല ടി.എം.എം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

പിണറായി സര്‍ക്കാറിന്റെ കാലത്ത് അട്ടപ്പാടിയില്‍ 32 ശിശുമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്

32 പട്ടികവര്‍ഗ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മന്ത്രി ഒ.ആര്‍. കേളു നിയമസഭയെ അറിയിച്ചു

Published

on

പിണറായി സര്‍ക്കാറിന്റെ കാലത്ത് അട്ടപ്പാടിയില്‍ 32 പട്ടികവര്‍ഗ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മന്ത്രി ഒ.ആര്‍. കേളു നിയമസഭയെ അറിയിച്ചു. 2021 (മെയ് മുതല്‍)- അഞ്ച്, 2022 ല്‍ 12, 2023ല്‍ അഞ്ച്, 2024ല്‍ ഒമ്പത്, 2025 ല്‍ ഒന്ന് എന്നിങ്ങനെയാണ് ഓരോ വര്‍ഷവും നടന്ന ശിശുമരങ്ങള്‍. അട്ടപ്പാടിയിലെ ആദിവാസിമേഖലയില്‍ ശിശു മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം നിലവിലില്ലെങ്കിലും ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Continue Reading

Trending