X

എസ്.എഫ്.ഐക്കാരനെ കുത്തിയത് ഹീറോപേനയെന്ന് ട്രോള്‍; വിശദീകരണവുമായി പെന്‍ഹീറോ ഡോട്ട് കോം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രചരിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളോട് പ്രതികരണവുമായി പെന്‍ഹീറോ ഡോട്ട് കോം രംഗത്ത്. ഹീറോപേന ഉപയോഗിച്ച് കുത്തിയതാണെന്നുള്ള എസ്.എഫ്.ഐ ട്രോളിനെ തുടര്‍ന്നാണ് പെന്‍ഹീറോ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ ട്രോളുകളും ചീത്തവിളിയും നിറഞ്ഞത്. ഇതിനെ തുടര്‍ന്ന് അവര്‍ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. ഹീറോ പേനയുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് പെന്‍ഹീറോ ഡോട്ട് കോം വ്യക്തമാക്കി.

എസ്എഫ്‌ഐയുടേതെന്ന പേരില്‍ പുറത്ത് വന്ന വ്യാജ അക്കൗണ്ടിലെ പോസ്റ്റാണ് വില്ലന്‍. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ കയ്യില്‍ കരുതിയിരുന്ന ഹീറോ പേന കൊണ്ട് വിദ്യാര്‍ത്ഥിയെ കുത്തുകയായിരുന്നുവെന്ന് ആക്ഷേപ രൂപത്തിലായിരുന്നു പോസ്റ്റ്. ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ പേന ബഹിഷ്‌കരിക്കുകയാണെന്ന് ട്രോള്‍ കമന്റുകളും പോസ്റ്റുകളും വന്നുതുടങ്ങി. ട്രോളുകളും കമന്റുകളും ഹീറോ പേനയുമായി ബന്ധപ്പെട്ട പേജുകളിലേക്കുമെത്തി. പെന്‍ ഹീറോ ഡോട്ട് കോമിന്റെ പേജിലായിരുന്നു കമന്റുകള്‍ ഏറെയും. ഇതോടെ പെന്‍ ഹീറോ ഡോട്ട് കോം എന്ന കമ്പനി മറുപടിയുമായെത്തി. ഹീറോ പേനയുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല, ക്രൂരമായ െ്രെകമുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും കമന്റുകളും നീക്കം ചെയ്യുമെന്നുമായിരുന്നു ഹീറോ പെന്‍ ഡോട്ട് കോമിന്റെ മറുപടി. ഈ പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്,

കഴിഞ്ഞ ദിവസമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിന് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ അഖിലിനെ ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിച്ചില്ല. എസ്എഫ്എ പ്രവര്‍ത്തകരാണ് അഖിലിനെ കുത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അഖിലും എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്.

chandrika: