മനില: ഫിലിപ്പീന്‍സില്‍ ന്യൂനപക്ഷമായ മോറോ മുസ്‌ലിംകള്‍ക്ക് സ്വന്തമായി സ്വയംഭരണപ്രദേശം ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. ഇതുസംബന്ധിച്ച ബില്ലിന് ഫിലിപ്പീന്‍ കോണ്‍ഗ്രസ് അംഗീകാരം നല്‍കി. ബാങ്‌സമോറോ ഓര്‍ഗാനിക് ബില്ലില്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെ ഇന്ന് ഒപ്പുവെക്കും. നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ ഹിതപരിശോധന കൂടി ആവശ്യമാണ്. പദ്ധതി പ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോകുകയും ചെയ്താല്‍ മിന്‍ഡനാവോ ദ്വീപ് മുസ്്‌ലിം സ്വയംഭരണ പ്രദേശമാകും. മോറോ രാഷ്ട്രം എന്നാണ് ബാങ്‌സമോറോ എന്നതിന്റെ അര്‍ത്ഥം. മോറോ മുസ്്‌ലിം സ്വയംഭരണപ്രദേശം നിലവില്‍ വരുന്നതോടെ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ട അഞ്ച് പതിറ്റാണ്ട് നീണ്ട അക്രമങ്ങള്‍ക്ക് അന്ത്യംകുറിക്കും.