തിരുവനന്തപുരം: മുന്‍മന്ത്രി ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വഷിക്കുന്ന കേസില്‍ 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാനല്‍ സി.ഇ.ഒ അടങ്ങുന്ന സംഘത്തെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

ഇന്ന് രാവിലെ ഒമ്പതിന് കീഴടങ്ങിയവരെ ചോദ്യം ചെയ്തതിന് ശേഷമാണ് 5 പേരുടെ അറസ്്റ്റ് രേഖപ്പെടുത്തിയത്. വിളിക്കുമ്പോള്‍ ഹാജരാവണമെന്ന നിബന്ധനയില്‍ മറ്റുള്ളവരെ വിട്ടയച്ചു.

കോടതി മുഖേനയും അറസ്റ്റ് തടയാനാവില്ലെന്ന ബോധ്യപ്പെട്ടതോടെയാണ് പ്രതികള്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. കീഴടങ്ങിയ പ്രതികളെ സംഘമായും അല്ലാതെയും ചോദ്യം ചെയ്തതായറിയുന്നു.
ഏതായാലും വിവാദമായ ഫോണ്‍ കെണി കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ചാനല്‍ മേധാവിയടക്കമുള്ളവരുടെ അറസ്റ്റോടെ ഉണ്ടായിരിക്കുന്നത്.