മാംഗവാന്‍; പൊലീസ് കസ്റ്റഡിയില്‍ 20 കാരിയെ അഞ്ച് പോലീസുകാര്‍ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ മംഗവാനിലാണ് സംഭവം. ഈ മാസം 10 നാണ് സംഭവം പുറംലോകത്തറിയുന്നത്. ജയില്‍ സന്ദര്‍ശിക്കാനെത്തിയ നിയമസംഘത്തോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. ഒരാളുടെ കൊലപാതകത്തിലാണ് യുവതി അറസ്റ്റിലാവുന്നത്.

മെയ് ഒന്‍പതിനും 21 നും ഇടയിലാണ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്ന് എസ്പി രാകേഷ് സിംഗ് പറഞ്ഞു. എന്നാല്‍ സുധ വര്‍മ്മയെ എന്നയാളെ കൊലപ്പെടുത്തിയെന്നാരോപിച്ച് 5 ദിവസത്തിന് ശേഷം മെയ് 21 നാണ് ഒരു സുഹൃത്തിനൊപ്പം അവളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു.

എന്തുകൊണ്ടാണ് അവള്‍ നേരത്തെ ഇക്കാര്യം പറയാതിരുന്നതെന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ വാര്‍ഡനോട് പറഞ്ഞിരുന്നുവെന്ന് അവള്‍ വ്യക്തമാക്കുകയായിരുന്നു. സംഭവിച്ചത് പുറത്തു പറഞ്ഞാല്‍ പൊലീസുകാര്‍ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. അതേസമയം, യുവതി പരാതി പറഞ്ഞുവെന്ന് വാര്‍ഡനും സമ്മതിച്ചു. പരാതിയില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി യുവതിയുടെ മൊഴി എടുത്ത് ജില്ലാ ജഡ്ജിക്ക് കൈമാറി.