Connect with us

Celebrity

സെല്‍ഫിയെടുക്കാന്‍ സമ്മതിച്ചില്ല; പൃഥി ഷായെ ആക്രമിച്ച് ആള്‍ക്കൂട്ടം, കാര്‍ തകര്‍ത്തു

സംഭവത്തില്‍ 8പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Published

on

സെല്‍ഫിയെടുക്കാന്‍ നിന്ന് കൊടുക്കാത്തതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. ഇന്ത്യന്‍ താരം പൃഥ്വി ഷായ്‌ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം. താരം സഞ്ചരിച്ചിരുന്ന കാര്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 8പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ സ്റ്റാര്‍ ഹോട്ടലിനകത്തു വച്ചായിരുന്നു ഒരു സംഘം സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടത്. താരം അതിന് സമ്മതിക്കുകയും എന്നാല്‍, വീണ്ടും ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താരം സമ്മതിച്ചില്ല. ഇതോടെ സംഘം താരത്തിനു നേരം തിരിഞ്ഞു. ഇതോടെ അക്രമികള്‍ പുറത്തുകാത്തു നിന്ന് താരം ഷാ ജോഗേശ്വരി ലിങ്ക് റോഡില്‍ ഇവര്‍ തടഞ്ഞു നിര്‍ത്തി. ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് താരം കാറിലുണ്ടായിരുന്നില്ല.

Celebrity

ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു

Published

on

ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നിലവില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു.

Continue Reading

Celebrity

ഇന്നസെന്റ് വെന്റിലേറ്ററില്‍; ആരോഗ്യനില ഗുരുതരമായി തുടരുന്നു

Published

on

ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. ഇന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത് മൂലം അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

Celebrity

ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്

Published

on

കൊച്ചി: നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

ഒരാഴ്ച മുന്‍പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കപ്പെടെണ്ടതില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Continue Reading

Trending