More
ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരിച്ചുവരവ്; മതിമറന്ന സന്തോഷത്തില്‍ അശ്വിന് പാരയായത് ഉപമ

ചെന്നൈ: ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് ഉപമിച്ച് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ കുടുങ്ങി. മ്യൂണിക്ക് ദുരന്തത്തിന് ശേഷം ഉയര്‍ത്തെഴുന്നേറ്റ മാഞ്ചസ്റ്റര്‍ ടീമിനോടാണ് അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഉപമിച്ചത്. ഇതോടെ ചെന്നൈ ആരാധകരുള്‍പ്പെടെ അശ്വിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇതോടെ വിശദീകരണവുമായി അശ്വിന് വീണ്ടും രംഗത്ത് വരേണ്ടി വന്നു. മ്യൂണിക് ദുരന്തത്തില്‍നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ടീം തിരിച്ചുകയറിയതുപോലെയാവും രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം ഐ.പി.എല്ലിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തിരിച്ചുവരവെന്നായിരുന്നു അശ്വിന്റെ വിവാദ പരാമര്‍ശം. സൂപ്പര്‍ കിങ്‌സിന്റെ ആരാധകരും സാമൂഹികമാധ്യമങ്ങളും ഇതിനെതിരെ രംഗത്തുവന്നതോടെ കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് അശ്വിന് ട്വീറ്റു ചെയ്യേണ്ടിവന്നു. 1958ലെ മ്യൂണിക് ദുരന്തത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എട്ടുതാരങ്ങളടക്കം 23 പേരാണ് മരിച്ചത്. ബല്‍ഗ്രേഡില്‍ യൂറോപ്യന്‍ കപ്പ് കളിച്ചശേഷം മാഞ്ചെസ്റ്റര്‍ താരങ്ങള്‍ കയറിയ ബ്രിട്ടീഷ് യൂറോപ്യന്‍ എയര്‍വേസ് വിമാനം ഇന്ധനം നിറച്ച് പറന്നുയരുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. ദുരന്തത്തില്‍ രക്ഷപ്പെട്ട ബോബി ചാള്‍ട്ടനും ബില്‍ ഫൂക്‌സുമടങ്ങിയ ടീം 10 വര്‍ഷത്തിനുശേഷം യൂറോപ്യന്‍ കപ്പുനേടുന്ന ആദ്യ ഇംഗ്ലീഷ് ടീമായിമാറി. ഇക്കാര്യം ഓര്‍മ്മിപ്പിച്ചായിരുന്നു അശ്വിന്റെ ചെന്നൈ ടീമുമായുളള താരതമ്യം. ഐ.പി.എല്ലില്‍ രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് അടുത്ത സീസണില്‍ സൂപ്പര്‍ കിങ്‌സ് വീണ്ടുമെത്തുകയാണ്. ഇതാണ് അശ്വിനെ ഇത്തരമൊരു താരതമ്യത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ അശ്വിന്റെ ഉപമ അതിശയോക്തിപരമാണെന്നും അനാവശ്യമാണെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്. കുറ്റവും ദുരന്തവും തമ്മില്‍ എങ്ങനെയാണ് താരതമ്യം അര്‍ഹിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. ഇതോടെ തന്റെ അഭിപ്രായം അടര്‍ത്തിയെടുത്ത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണുണ്ടായതെന്ന് അശ്വിന്‍ വിശദമാക്കി. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പൂര്‍വാധികം ശക്തിയോടെ ടീം തിരിച്ചുവരുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അശ്വിന്‍ പറഞ്ഞു. അശ്വിന്റെ വിശദീകരണത്തിന് ശേഷവും സാമുഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച പൊടിപൊടിക്കുകയാണ്.
kerala
ഫോട്ടോഗ്രഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രംഗത്ത് എത്തിയത്

ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രംഗത്ത് എത്തിയത്. ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
News
എഐ ഉപയോഗിച്ച് സ്വന്തം ശബ്ദത്തില്‍ തന്റെ ഓര്‍മ്മക്കുറിപ്പിന്റെ ഓഡിയോബുക്ക് പുറത്തിറക്കി മെലാനിയ ട്രംപ്
മെഷീന്‍ ലേണിംഗുമായി ഓര്‍മ്മകളെ സമന്വയിപ്പിക്കുന്ന ഒരു നീക്കത്തില്‍, മെലാനിയ ട്രംപ് തന്റെ ഓര്‍മ്മക്കുറിപ്പായ ‘മെലാനിയ’ യുടെ ഓഡിയോബുക്ക് പതിപ്പ് പുറത്തിറക്കി.

മെഷീന്‍ ലേണിംഗുമായി ഓര്‍മ്മകളെ സമന്വയിപ്പിക്കുന്ന ഒരു നീക്കത്തില്‍, മെലാനിയ ട്രംപ് തന്റെ ഓര്‍മ്മക്കുറിപ്പായ ‘മെലാനിയ’ യുടെ ഓഡിയോബുക്ക് പതിപ്പ് പുറത്തിറക്കി. പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്വന്തം ശബ്ദത്തിലാണ് വിവരിക്കുന്നത്.
‘പ്രസിദ്ധീകരണത്തില്‍ ഒരു പുതിയ യുഗം,’ X-ല്‍ മെലാനിയ പ്രഖ്യാപിച്ചു. ‘എന്റെ ശബ്ദത്തില്‍ പൂര്‍ണ്ണമായും കൃത്രിമബുദ്ധി ഉപയോഗിച്ച് വിവരിച്ച മെലാനിയ – AI ഓഡിയോബുക്ക് – നിങ്ങള്‍ക്ക് കൊണ്ടുവരുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രസിദ്ധീകരണത്തിന്റെ ഭാവി ആരംഭിക്കട്ടെ.’
‘എന്റെ കഥ. എന്റെ കാഴ്ചപ്പാട്. സത്യം,’ മെലാനിയ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു പ്രൊമോഷണല്‍ വീഡിയോയില്‍ AI ആഖ്യാതാവ് പറയുന്നു.
വെറും ഏഴ് മണിക്കൂറില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോബുക്ക്, സ്ലോവേനിയയിലെ കുട്ടിക്കാലം മുതല്‍ അന്താരാഷ്ട്ര മോഡലിംഗ് കരിയര്‍ വരെയുള്ള മെലാനിയയുടെ യാത്രയെക്കുറിച്ചും ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ ചെലവഴിച്ച സമയത്തെക്കുറിച്ചും ഒരു ഉള്‍ക്കാഴ്ച നല്‍കുന്നു. ഹാര്‍ഡ്കവര്‍ പതിപ്പ് 2024 ഒക്ടോബറില്‍ പുറത്തിറങ്ങി.
https://x.com/MELANIATRUMP/status/1925507111015915776?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1925507111015915776%7Ctwgr%5E39591a45d7bd447c7e70a7010906522413de3bfd%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Fus-news%2Fstory%2Fmelania-trump-releases-audiobook-of-her-memoir-created-entirely-with-ai-glbs-2729109-2025-05-23
25 ഡോളര്‍ വിലയുള്ള ഇംഗ്ലീഷ് പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.
നവീകരണത്തെ തടസ്സപ്പെടുത്തുന്ന സാങ്കേതികവിദ്യയുടെ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞപ്പോഴും അത്യാധുനിക സാങ്കേതികവിദ്യയെ മെലാനിയ സ്വീകരിക്കുന്നു. AI ഡീപ്‌ഫേക്കുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തിന് പിഴ ചുമത്തുന്ന നടപടിയായ ടേക്ക് ഇറ്റ് ഡൗണ്‍ ആക്ടില്‍ പ്രസിഡന്റും പ്രഥമ വനിതയും അടുത്തിടെ ഒപ്പുവച്ചു.
india
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്‍ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം.
ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്കി നഗരസഭ
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍