More
റജബ് ഉര്‍ദുഗാന്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ദ്വിദിന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം, ഭീകരവാദ വിരുദ്ധ പോരാട്ടം, വ്യാപാരം തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങള്‍ ഉര്‍ദുഗാന്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി തുര്‍ക്കി പ്രസിഡണ്ട് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്ത് വിപുലമായ അധികാരത്തിനായി നടത്തിയ ഹിത പരിശോധനയില്‍ ജയിച്ച് ആഴ്ചകള്‍ക്കകമാണ് ഉര്‍ദുഗാന്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെത്തുന്നത്. വിജയം നേടിയ ശേഷം ഇദ്ദേഹം സന്ദര്‍ശിക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ.
ഹിതപരിശോധന പ്രകാരം പാര്‍ലമെന്റിനു മേല്‍ക്കൈയുള്ള നിലവിലുള്ള ഭരണ രീതിക്കുപകരം പ്രസിഡന്റിനു ഭരണനിര്‍വ്വഹണാധികാരം നല്‍കുന്ന രീതി നടപ്പാക്കണമെന്നാണ് അഭിപ്രായ വോട്ടെടുപ്പിലൂടെ ജനങ്ങള്‍ ആവശ്യപ്പെട്ടത്.
ആണവ വിതരണ ഗ്രൂപ്പിലെ (എന്‍.എസ്.ജി) അംഗത്വത്തെ നേരത്തെ എതിര്‍ത്ത രാഷ്ട്രമാണ് തുര്‍ക്കി. ഈ നിലപാടില്‍ നിന്ന് തുര്‍ക്കി പിന്നോട്ടു പോകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വിഷയം തുര്‍ക്കി അധികൃതരുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രാലയത്തിലെ പടിഞ്ഞാറന്‍ കാര്യങ്ങള്‍ക്കുള്ള സെക്രട്ടറി രുചി ഗണശ്യാം വെളിപ്പെടുത്തി. 150 അംഗ വ്യാപാര സംഘവും തുര്‍ക്കി പ്രസിഡണ്ടിനെ അനുഗമിക്കുന്നുണ്ട്.
kerala
‘ഇറാനിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കണം’; വിദേശകാര്യമന്ത്രിക്കും ഇറാന്‍ അംബാസഡര്‍ക്കും കത്തയച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്്ലിംലീഗ് പാർലമെന്റിപാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽ ലക്ഷത്തിലേറെ പേരാണ് ഇറാനിലെ വിവിധ സ്ഥലങ്ങളിൽ ആശങ്കയിലുള്ളത്. ഏതാനും പേരെ അർമേനിയയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും മഹാഭൂരിപക്ഷത്തിന്റെയും യാത്ര അനുശ്ചിതത്വത്തിലാണ്. ഇവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കം.
പ്രകോപനമൊന്നുമില്ലാതെ ഇസ്രാഈൽ ഏകപക്ഷീയമായി ഇറാനിൽ ബോംബാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷമുണ്ടായത്. ഇറാൻ തിരിച്ചടിക്കുകയും അമേരിക്ക കക്ഷിചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇറാനിൽ തുടരുന്നത് തീർത്തും അപകടകരമാണ്. ഇന്ത്യയുമായി സൗഹൃദവും വ്യാപാര ബന്ധവുമെല്ലാമുളള രാജ്യമെന്ന നിലയിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവിടെയുളളത്. ഇവരെ തിരിച്ചെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി, ഇന്ത്യയിലെ ഇറാൻ അമ്പാസിഡർ എന്നിവരോട് കത്തിലൂടെ ഇ.ടി ആവശ്യപ്പെട്ടു.
kerala
മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു
പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്

ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മഹേന്ദ്രന് കടിയേറ്റിരുന്നു. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് തെരുവുനായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍. പുതിയ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്ന വാക്ക് പാഴായെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ എബിസി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് 2023 ലെ കേന്ദ്ര ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ തടസ്സമാകുന്നു എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നത്.
kerala
പെട്രോൾ പമ്പിലെ ടോയിലറ്റ് പൊതുവല്ല, ഉപഭോക്താക്കൾക്ക് മാത്രം; ഉത്തരവുമായി ഹൈക്കോടതി
പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു.
വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
kerala3 days ago
തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന്‍ സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി
-
Film2 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്