film
മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്‍’ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍; സ്വന്തം പ്രസ്ഥാനത്തെയിട്ട് കൊട്ടാന്‍ നില്‍ക്കരുതെന്ന് സംഘപരിവാര്‍
രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ രാഷ്ട്രീയം അറിയില്ലെന്നാണ് സംഘപരിവാറിന്റെ പ്രധാന വിമര്‍ശനം

മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം എമ്പുരാന്‍ കാണുമെന്ന് അറിയിച്ചുകൊണ്ടുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത സംഘപരിവാര്‍ ആക്രമണം. രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ രാഷ്ട്രീയം അറിയില്ലെന്നാണ് സംഘപരിവാറിന്റെ പ്രധാന വിമര്‍ശനം.
മോഹന്‍ലാലിനോടൊപ്പം ഇരിക്കുന്ന ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്. ‘മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും എമ്പുരാന്‍ കാണുന്നുണ്ട്,’ എന്നാണ് രാജീവ് പോസ്റ്റില്‍ കുറിച്ചാണ്. എന്നാല്‍ പ്രസ്തുത പോസ്റ്റ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിക്കുകയാണ് ചെയ്തത്.
‘നിങ്ങള്‍ ബി.ജെ.പിയുടെ പ്രസിഡന്റ് അല്ലെ. ഓരോ വാക്കും ബി.ജെ.പിയുടെ വീക്ഷണങ്ങളുമായി യോജിക്കണം. സിനിമ കാണാനുള്ള ധൈര്യവും സമയവും കാണിക്കുന്ന താങ്കള്‍ പഴയ പ്രസിഡന്റ് കെ. സുരേന്ദ്രനേക്കാളും താഴ്ന്ന നിലവാരത്തിലാക്കണോ പോകുന്നത്. താങ്കള്‍ കേരള രാഷ്ട്രീയം ശരിക്കും പഠിക്കേണ്ടിയിരിക്കുന്നു. മുതലാളിക്ക് ലാലപ്പനെ കൊണ്ട് ആവശ്യമാണ്ടാകും, ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അതിന്റെ ആവശ്യമില്ല,’ ഒരാള്‍ പ്രതികരിച്ചു.
തനിക്ക് വേറെ പണിയില്ലേ… ബി.ജെ.പി വിരുദ്ധര്‍ക്ക് കുഴലൂതാന്‍ ആണോ തന്നെ തെരഞ്ഞെടുത്തത്, സിനിമ കാണുമ്പോള്‍ കൂടെ ആ സുരേന്ദ്രനേയും കൊണ്ടുപോകണേ, സ്വന്തം പ്രസ്ഥാനത്തെ ഇട്ട് കൊട്ടരുത് രാജീവ് ഏട്ടാ. പുതിയ ബി.ജെ.പിക്കാര്‍ക്ക് പൈസ മതി എന്ന് അറിയാം എന്നാലും പറഞ്ഞന്നേ ഉള്ളു, എമ്പുരാന്‍ കണ്ടിട്ട് കര്‍ണാടകയിലേക്കെങ്ങാനും പോയിക്കോ, കേരള ബി.ജെ.പിയുടെ ഓഫീസിന്റെ ഏഴയലത്ത് വരരുത് രാജീവ് അണ്ണാ തുടങ്ങിയ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.
ഇതിനിടെ ‘സുഡാപ്പികളെ പേടിച്ച് ക്ഷണം ഉണ്ടായിട്ടും അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോയില്ല, അതുപോലെ കുംഭമേളക്കും,’ മോഹന്‍ലാലിനെ വിമര്‍ശിച്ച് ഒരാള്‍ പ്രതികരിച്ചു. എമ്പുരാന്‍ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനെതിരെയും കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.
സിനിമയില്‍ പരാമര്‍ശിക്കുന്ന ഗുജറാത്ത് കലാപമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. മുമ്പ് ‘രായപ്പ’ എന്ന് വിളിച്ചുകൊണ്ട് പൃഥ്വിരാജിനെതിരെ നിലപാടെടുത്ത തീവ്ര ഹിന്ദുത്വവാദികളും സംഘപരിവാര്‍ വീണ്ടും സമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ എമ്പുരാന്‍ സിനിമയെ ബഹിഷ്‌കരിച്ചും പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനായി പ്രഖ്യാപിച്ചും പ്രതികരണങ്ങള്‍ ഉയരന്നുണ്ട്.
‘ഗുജറാത്ത് കലാപത്തെ സിനിമയിലൂടെ വെളുപ്പിക്കാന്‍ വേണ്ടി മലയാളത്തിന്റെ മഹാനടനെ മറയാക്കി രാജ്യവിരുദ്ധ സംവിധായകന്‍ രംഗത്ത്. അതിന് കൂട്ടുനില്‍ക്കണോ എന്ന് ആ മഹാനടന്‍ സ്വയം ചിന്തിക്കണം,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
കെണിയില്‍ വീഴരുത്… എല്ലാം രായപ്പന്റെ നമ്പര്‍ ആണ്, രായപ്പ…. വസ്തുതകള്‍ ഇങ്ങനെ വളച്ചൊടിക്കരുത്, എന്നിങ്ങനെയുള്ള പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു.
പൃഥ്വിരാജിനെ ജിഹാദിയായും പ്രഖ്യാപിച്ചും വാരിയംകുന്നനെ കേന്ദ്രീകരിച്ച് സിനിമയെടുക്കാന്‍ കഴിയാത്തതിനാലാണ് എമ്പുരാന്‍ പോലെയൊരു സിനിമ പൃഥ്വി എടുത്തതെന്നും പ്രതികരണങ്ങളുണ്ട്.
film
‘വാഴ’യ്ക്ക് ശേഷം മജാ മൂഡുമായി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’; പ്രോമോ ഗാനം പുറത്തിറങ്ങി

അനശ്വര രാജന്‍ നായിക വേഷത്തിലെത്തുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ സിനിമയുടെ ഗാനം പുറത്തിറങ്ങി. ‘മജാ മൂഡ്’ എന്ന് തുടങ്ങുന്ന പ്രോമോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രോമോയും ഏറെ ശ്രദ്ധനേടിയിരുന്നു. എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. ‘വാഴ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജൂണില്‍ പ്രദര്‍ശനത്തിനെത്തും. ‘വാഴ’യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ യുവ – കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’.
‘മജാ മൂഡ്’ എന്ന ഗാനം ഒരുക്കിയത് അങ്കിത് മേനോനാണ്. റാപ് വരികള്‍ & ആലാപനം- ബ്ലാക്ക്, മ്യൂസിക് പ്രൊഡ്യൂസഴ്‌സ്- അര്‍കാടോ & അബിന്‍ തോമസ്, സോങ് ഡയറക്ടര്‍ & എഡിറ്റര്‍- സുശാന്ത് സുധാകരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പദ്മ മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഡി കെ, സോങ് ഡി ഓ പി- കോളിന്‍സ് ജോസ്, ആര്ട്ട്- റോണി സി മാത്യു, കൊറിയോഗ്രാഫി- സണ്ണി സോണി.
അനശ്വര രാജനെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13നു പ്രദര്‍ശനത്തിനെത്തും.
‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ അണിയറപ്രവര്‍ത്തകര്‍: ഛായാഗ്രഹണം- റഹീം അബൂബക്കര്‍, എഡിറ്റര്‍- ജോണ്‍കുട്ടി, സംഗീതം- അങ്കിത് മേനോന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം & കനിഷ്‌ക ഗോപിഷെട്ടി, ലൈന്‍ പ്രൊഡ്യൂസഴ്‌സ്- അജിത് കുമാര്‍ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാര്‍, ക്രീയേറ്റീവ് ഡയറക്ടര്‍- സജി സബാന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജീവന്‍ അബ്ദുള്‍ ബഷീര്‍, ഗാനരചന- മനു മന്‍ജിത്, വിനായക് ശശികുമാര്‍, ബ്ലാക്ക്, സുശാന്ത് സുധാകരന്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ മണി, സൗണ്ട് മിക്‌സിങ്- വിഷ്ണു സുജാതന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്- വിപിന്‍ വി, പ്രൊഡക്ഷന്‍ മാനേജര്‍- സുജിത് ഡാന്‍, ബിനു തോമസ്, വി എഫ് എക്‌സ്- ഡി ടി എം, സ്റ്റില്‍സ്- ശ്രീക്കുട്ടന്‍ എ എം, ടൈറ്റില്‍ ഡിസൈന്‍- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്.
film
നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വിജയത്തിലേക്ക്
കേരളത്തിന്റെ സാമൂഹിക –രാഷ്ട്രീയ ചരിത്രത്തിൽ വേറുമൊരു സ്ഥലപ്പേരിൽ മാത്രമൊതുങ്ങുന്നതല്ലാത്ത മുത്തങ്ങ ഭൂസമരങ്ങൾ ഓർമ്മപ്പെടുത്തികൊണ്ടാണ് നരിവേട്ട കഥ പറയുന്നത്.

അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുന്നു. പിഎസ്സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വർഗീസ് പീറ്ററാണ് ചിത്രത്തിലെ നായകൻ. താത്പര്യമില്ലാതെ പൊലീസ് ജോലിക്ക് പോകേണ്ടി വരുന്ന വർഗീസിന് മുത്തങ്ങ സമരത്തിൽ സമരക്കാരെ നിയന്ത്രിക്കാൻ ചുമതല ലഭിക്കുന്നിടത്താണ് കഥ ചൂടുപിടിക്കുന്നത്. സമരക്കാർക്ക് സംരക്ഷണം ഒരുക്കുകയാണോ എന്ന ചിന്ത ആദ്യം തോന്നുന്ന വർഗീസിന് പിന്നീട് അത് തന്റെയും കൂടി സമരമാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. കേരളത്തിന്റെ സാമൂഹിക –രാഷ്ട്രീയ ചരിത്രത്തിൽ വേറുമൊരു സ്ഥലപ്പേരിൽ മാത്രമൊതുങ്ങുന്നതല്ലാത്ത മുത്തങ്ങ ഭൂസമരങ്ങൾ ഓർമ്മപ്പെടുത്തികൊണ്ടാണ് നരിവേട്ട കഥ പറയുന്നത്.
നിരൂപക പ്രശംസയ്ക്ക് പുറമെ ബോക്സ് ഓഫീസിലും ആഗോളതലത്തിൽ വേട്ട തുടരുകയാണ് ‘നരിവേട്ട’.ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ ഇമോഷണൽ അഭിപ്രായങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ചിത്രത്തിന്റെ സ്വീകാര്യതയെ വ്യക്തമാക്കുന്നുണ്ട്. നടന്ന സംഭവങ്ങളെ സിനിമാറ്റിക്ക് എലമെന്റ് ചേർത്തൊരുക്കിയ നരിവേട്ട ടോവിനോയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണെന്നാണ് പ്രേക്ഷക നിരൂപക അഭിപ്രായം. ഏ ആർ എം എന്ന സിനിമക്ക് ശേഷം ടോവിനോയുടേതായി പുറത്തിറങ്ങുന്ന വൻ ഹിറ്റ് സിനിമ കൂടിയാണിത്. ടൊവിനോയ്ക്ക് പുറമെ തമിഴ് നടനും സംവിധായകനുമായ ചേരൻ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട് നരിവേട്ടയിൽ എന്ന പ്രത്യേകതയുണ്ട്. മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ചേരൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതത്തെക്കുറിച്ച് പറയാതെ നരിവേട്ടയെക്കുറിച്ചുള്ള ആസ്വാദനം പൂർത്തിയാവില്ല. അബിന്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിര്‍വഹിച്ച വിജയ്, സംഗീതം നല്‍കിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
film
രാമനെ അറിയില്ല, രാവണനാണ് നായകന്‍; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്‍
കമ്പ രാമായണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ റാപ്പെഴുതുന്നതെന്നും റാപ്പര്‍ വേടന്‍

രാമനെ അറിയില്ല, രാവണനാണ് നമ്മുടെ നായകനെന്ന് വേടന്‍. ‘പത്ത് തല’ എന്ന പുതിയ റാപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു വേടന്‍. കമ്പ രാമായണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ റാപ്പെഴുതുന്നതെന്നും താന്‍ വീണുപോയെന്നും, വീണപ്പോള്‍ തന്റെ കൂടെയുള്ള ആളുകളും വീണുപോയെന്നും വേടന്‍ പറഞ്ഞു.
രാംലീല മൈതാനത്ത് ആണ്ടുതോറും രാവണപെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കാറുണ്ടെന്നും ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നതാണെന്നും അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നതെന്നും വേടന്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലും കേരളത്തിലും വര്‍ണ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ജാതി നോക്കാതെ എല്ലാവരും അത് നേരിടുന്നുണ്ടെന്നും വേടന്‍ പറഞ്ഞു. താന്‍ തെരുവിന്റെ മകനാണെന്നും കൂലിപ്പണിക്കാരനാണെന്നും വേടന്‍ വ്യക്തമാക്കി. പേന പിടിക്കുന്ന കൈയ്യല്ല തന്റേതെന്നും കലക്ക് ഒരു പ്രത്യേകരൂപമോ വിശുദ്ധിയോ ഇല്ലെന്നും വേടന്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പാട്ട് പാടിയെന്നാരോപിച്ച് വേടനെതിരെ ബി.ജെ.പി നേതാവ് എന്‍.ഐ.എക്ക് പരാതി നല്‍കിയിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് നടന്ന വേടന്റെ പരിപാടിയെക്കുറിച്ചാണ് പരാതി നല്‍കിയത്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍