കൊച്ചി: പ്രളയക്കെടുതികള്‍ രൂക്ഷമായ സംസ്ഥാനത്തിന് എല്ലാവിധ സഹായവും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇളന്തിക്കരയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ജനങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സ്ഥിതിഗതികള്‍ വളരെ ഗൗരവമേറിയതാണ്. പ്രളയമുണ്ടായപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയില്‍ അതിനെ നേരിട്ടു. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കും. സംസ്ഥാന സര്‍ക്കാറിനൊപ്പം ചേര്‍ന്ന് കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരു വിഷമിക്കേണ്ട കാര്യമില്ലെന്നും ഏത് ഘട്ടത്തിലും സര്‍ക്കാര്‍ കൂടെയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഴയെ തുടര്‍ന്ന് വീടുകളില്‍ അടിഞ്ഞു കൂടിയ ചെറിയും മറ്റും നീക്കം ചെയ്യുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.