News

ആശ്വാസം; സ്വര്‍ണവില വീണ്ടും കുറഞ്ഞു

By Manya

March 09, 2026

കൊച്ചി: സ്വര്‍ണവില വീണ്ടും തിരിച്ചിറങ്ങി. ഇന്ന് ഗ്രാമിന് 180 രൂപയും പവന് 1460 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,820 രൂപയും പവന് 1,18,560 രൂപയുമായി. അഞ്ചുദിവസം തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും താഴോട്ടേക്ക്. അഞ്ചുദിവസം കൊണ്ട് പവന് 8,760 കുറഞ്ഞ് 1,18,160 രൂപയായിരുന്നു. പിന്നാലെ ശനിയാഴ്ച 1,840 രൂപ കൂടി. 1,20,000 രൂപയായിരുന്നു പവന്‍ വില. ഞായറാഴ്ചയും ഇതേ വില തുടര്‍ന്നു.

ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം വന്നത്. യുദ്ധം തുടങ്ങി രണ്ടുദിവസം കൊണ്ട് 8,440 രൂപയാണ് പവന് വര്‍ധിച്ചത്. എന്നാല്‍, പിന്നീട് ഈ വിലയില്‍നിന്ന് തിരിച്ചിറങ്ങി.