റോഹിങ്കന്‍ ക്യാമ്പില്‍ വന്ധ്യീകരണം നടപ്പിലാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മ്യാന്‍മാറില്‍ നിന്ന് അഭയം തേടി ആറുലക്ഷത്തോളം റോഹിങ്ക്യകളാണ് അഭയം തേടി ബംഗ്ലാദേശിലെത്തിയിട്ടുള്ളത്.

എന്നാല്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നാണ് ഒദ്യേഗിക വിശദീകരണം. സ്വയം തയ്യാറാകുന്നവരെ മാത്രമേ ചെയ്യുകയുള്ളൂ എന്നും പറയുന്നു. ക്യാമ്പുകളില്‍ ഇപ്പോള്‍ 2000 ഗര്‍ഭണികാളാണുള്ളത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 600 പ്രസവങ്ങളും നടന്നു.

ആവശ്യത്തിന് ഭക്ഷണവും വെള്ളവും പരിചരണവും ഇല്ലാതെ ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഇവര്‍ ഇപ്പോഴും കഴിയുന്നത്. കുടുംബാസൂത്രണം നടപ്പാക്കിയില്ലെങ്കില്‍ ഇവര്‍ക്ക് ആവശ്യമായ സേവനം എത്തിക്കാനാവില്ലെന്നാണ് ബംഗ്ലാദേശ് കരുതുന്നത്.

ബംഗ്ലാദേശ് സര്‍ക്കാര്‍ ഗര്‍ഭ നിരോധന ഉറവിതരണം ചെയ്തിരുന്നെങ്കിലും ഉപയോഗിക്കാന്‍ റോഹിങ്ക്യകള്‍ തയ്യാറായിരുന്നില്ല.ഇതേ തുടര്‍ന്നാണ് ക്യാമ്പുകളില്‍ പുരുഷന്മാരെയും സ്ത്രീകളേയും വന്ധ്യംകരണ ശാസ്ത്രക്രിയക്ക് വിധേയരാകാന്‍ കുടുംബാസൂത്രണ വകുപ്പ് സര്‍ക്കാരിവനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഗര്‍ഭ നിരോധനം മതാചാരത്തിന് എതിരാണെന്ന് വിശ്വസിക്കുന്നവരാണഅ ക്യാമ്പിലെ മിക്ക സ്ത്രീകളും.