കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജും ആസ്പത്രി ആംബുലന്‍സും സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു തകര്‍ക്കുന്ന വീഡിയോ പുറത്തുവിട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.

സംഘ്പരിവാരം എത്രമാത്രം ഭീകരസംഘടന ആണെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയാണ് ജയരാജന്‍ ദൃശ്യങ്ങള്‍ പുറത്താക്കിയത്. ബിജെപി, ആര്‍ എസ് എസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് അക്രമം അരങ്ങേറിയതെന്നും ജയരാജന്‍ കുറിപ്പില്‍ പറയുന്നു.

അതേസമയം, അക്രമത്തെ നിഷേധിച്ചു ആര്‍.എസ്.എസ് നടത്തുന്ന പ്രചരണത്തിനേയും ജയരാജന്‍ ശക്തമായി എതിര്‍ത്തു. ആര്‍.എസ്.എസിന്റെ പ്രചരണത്തിനു മുന്നില്‍ ഗീബല്‍സ് പോലും തോറ്റു പോകും എന്നും പി.ജയരാന്‍ അഭിപ്രായപ്പെട്ടു. പരിയാരം മെഡി.കോളേജും ആംബുലന്‍സും ആര്‍എസ്എസ് ക്രിമിനലുകള്‍ അടിച്ചു തകര്‍ക്കുന്നു എന്നും പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങള്‍ കുറിച്ചിട്ടുണ്ട്.