kerala
ശബരിമല സ്വർണക്കൊള്ളക്കേസ്: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകക്കേസിൽ ജാമ്യം
കട്ടിളപ്പാളിക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകക്കേസിൽ ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കട്ടിളപ്പാളിക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും.
ഈ രണ്ട് കേസുകളിലാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തത്. ദ്വാരപാലകക്കേസിലായിരുന്നു ആദ്യ അറസ്റ്റ്. നിയമപ്രകാരം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത ഉണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
കുറ്റപത്രം വൈകിയതിനെ തുടർന്നാണ് ആദ്യകേസിൽ ജാമ്യം അനുവദിച്ചതെന്ന് വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കി. കട്ടിളപ്പാളിക്കേസിലെ നിയമനടപടികൾ തുടരുകയാണ്.
kerala
‘സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥ’; കടുത്ത വിമര്‍ശനവുമായി വീണ്ടും വെള്ളാപ്പള്ളി
സവര്‍ണ ഫ്യൂഡല്‍ മാടമ്പി മനസികാവസ്ഥയാണ് സതീശനുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നാണ് പുതിയ ആരോപണം. സവര്‍ണ ഫ്യൂഡല്‍ മാടമ്പി മനസികാവസ്ഥയാണ് സതീശനുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. എല്ലാ മത-സാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന സമീപനമാണ് സതീശന്‍ സ്വീകരിക്കുന്നതെന്നും, പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ അര്‍ഹമായ നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിയെ സതീശന്‍ ഇതിലൂടെ വെല്ലുവിളിക്കുകയല്ലേയെന്ന് വെള്ളാപ്പള്ളി ചോദിച്ചു.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന സതീശന്‍, എന്‍.എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂര്‍ തിണ്ണനിരങ്ങിയ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കൊച്ചിയില്‍ സിറോ മലബാര്‍ സഭയുടെ സിനഡ് നടന്നപ്പോള്‍, മറ്റൊരു കാറില്‍ ആരുമറിയാതെ സതീശന്‍ അവിടെ പോയതിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
kerala
രണ്ടുവയസുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു
ജിന്‍സിടോം ദമ്പതികളുടെ മകന്‍ ആക്‌സറ്റണ്‍ പി. തോമസാണ് മരിച്ചത്.
ആലപ്പുഴ: ചെങ്ങന്നൂരില്‍ വീട്ടിലെ കുളിമുറിയില്‍ സൂക്ഷിച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ വീണ രണ്ടുവയസുകാരന്‍ ദാരുണമായി മരിച്ചു. ജിന്‍സിടോം ദമ്പതികളുടെ മകന്‍ ആക്‌സറ്റണ്‍ പി. തോമസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ കുട്ടി കുളിമുറിയിലേക്ക് കടന്നതും അവിടെ ഉണ്ടായിരുന്ന വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണതുമാണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുളിമുറിയിലെ ബക്കറ്റില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
kerala
സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്ന് മൂന്നു തവണയായി കൂടി
സ്വര്‍ണം സര്‍വകാല റെക്കോഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് മൂന്നു തവണയായി 3160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,400 രൂപയായി. ഗ്രാമിന് 395 രൂപ വര്‍ധിച്ച് 13,800 രൂപയിലുമെത്തി. ഇന്നലെ 1,07,240 രൂപയായിരുന്നു പവന്‍ വില. ഇതോടെ സ്വര്‍ണം സര്‍വകാല റെക്കോഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് രാവിലെ 760 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയ്ക്കു മുന്‍പ് 800 രൂപ കൂടി ഉയര്‍ന്നു. ഉച്ചയ്ക്ക് ശേഷം ഒറ്റയടിക്ക് 1600 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരേ ദിവസത്തിനുള്ളില്‍ ഇത്രയും വലിയ കുതിപ്പ് അപൂര്‍വമാണെന്ന് വ്യാപാരികള്‍ പറയുന്നു.
പുതുവര്‍ഷാരംഭം മുതല്‍ സ്വര്‍ണവിലയില്‍ ശക്തമായ ഉയര്‍ച്ചയാണ് തുടരുന്നത്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു പവന്‍ വില. വെറും 20 ദിവസത്തിനിടെ 11,360 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. നിലവിലെ വിലയും പണിക്കൂലിയും ഉള്‍പ്പെടുത്തിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.20 ലക്ഷം രൂപയ്ക്കും മുകളിലാണ് ചെലവ്.
ആഗോളതലത്തിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവില കുതിക്കാനുള്ള പ്രധാന കാരണം. ഗ്രീന്‍ലാന്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കവും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
-
News1 day agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News1 day agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News1 day ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala1 day agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
kerala1 day agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local1 day agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News1 day agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന്‍ പോലും നഷ്ടമാകാം
-
News1 day ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
