Connect with us

Culture

വള്ളംകളിക്ക് ആവേശവുമായി സച്ചിനെത്തി

Published

on

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലില്‍ രാത്രി 10.51നാണ് അദ്ദേഹം എത്തിയത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കാര്‍ മാര്‍ഗം എത്തിയ അദ്ദേഹത്തെ കൗണ്‍സിലര്‍ പ്രേം, ധനമന്ത്രിയുടെ സെക്രട്ടറിമാരായ ശ്രീജിത്ത്, അരുണ്‍കുമാര്‍ എന്നിവര്‍ അനുഗമിച്ചു.

kerala

‘കിഫ്ബി വെന്‍റിലേറ്ററില്‍; എപ്പോള്‍ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളത്’: വി.ഡി.സതീശന്‍

സംസ്ഥാനത്ത് കിഫ്ബി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെ സഭയിൽ വിചാരണ ചെയ്തു.

Published

on

കിഫ്ബി വെന്‍റിലേറ്ററിലെന്നും എപ്പോൾ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളതെന്നും പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചു. കിഫ്ബിയുടെ മറവിൽ കേരളത്തിൽ കെ. ടോൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെ സഭയിൽ വിചാരണ ചെയ്തു. കടത്തിന്‍റെ കാണാക്കയത്തിലേക്ക് കിഫ്ബി കേരളത്തെ എത്തിച്ചെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കുറ്റപ്പെടുത്തി .

സംസ്ഥാനത്ത് തേനും പാലും ഒഴുക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച കിഫ്ബി ഇന്ന് ട്രിപ്പും ബുസ്റ്റും കൊടുത്ത് കിടത്തിയിരിക്കുന്ന അവസ്ഥയിലാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണനുമതി തേടിയ റോജി എം. ജോൺ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങളുടെ ബാധ്യതയായി കിഫ്ബി മാറിയിരിക്കുകയാണെന്നും, കിഫ്ബിയുടെ മറവിൽ
കേരളത്തിൽ കെ. ടോൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കടത്തിന്‍റെ കാണാക്കയത്തിലേക്ക് കിഫ്ബി കേരളത്തെ എത്തിച്ചെന്നും സംസ്ഥാനത്തിന്‍റെ ബജറ്റിന് മുകളിലുള്ള ബാധ്യതയായി കിഫ്ബി മാറിയെന്നും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. കിഫ്ബി വെന്‍റിലേറ്ററിലെന്നും
എപ്പോൾ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. പതിവുപോലെ കേന്ദ്രത്തെ പഴിചാരി തടിയൂരുവാനുള്ള ശ്രമമാണ് ധനമന്ത്രി കിഫ്ബി വിഷയത്തിലും സ്വീകരിച്ചത്. അടിയന്തര പ്രമേയത്തിന് അവതരണനുമതി നിഷേധിച്ചതിനെ തുടർന്ന് ശക്തമായ വാദമുഖങ്ങൾ ഉയർത്തിയ ശേഷം പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Continue Reading

india

കുംഭമേളയിൽ ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം; 300 കി.മീറ്റർ ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി; രണ്ടുദിവസം കൊണ്ട് പരിഹരിക്കുമെന്ന് പൊലീസ്

ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്ന് നെറ്റിസണ്‍മാൻ വിശേഷിപ്പിച്ച അഭൂതപൂർവമായ ഈ തിരക്കിൽ മധ്യപ്രദേശ് വഴി മഹാകുംഭ മേളയിലേക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ 200-300 കിലോമീറ്റർ വരെ നീണ്ടിനിന്നു എന്നാണ് റിപ്പോർട്ടുകൾ.

Published

on

ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് മഹാകുംഭമേള. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലേക്കുള്ള റോഡിൽ ഏകദേശം 300 കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തർ നൂറുകിലോമീറ്റർ അകലെ മുതലേ വാഹനങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്ന് നെറ്റിസണ്‍മാൻ വിശേഷിപ്പിച്ച അഭൂതപൂർവമായ ഈ തിരക്കിൽ മധ്യപ്രദേശ് വഴി മഹാകുംഭ മേളയിലേക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ 200-300 കിലോമീറ്റർ വരെ നീണ്ടിനിന്നു എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വിവിധ ജില്ലകളിലെ ഗതാഗതം പോലീസ് നിർത്തിവെച്ചിരുന്നു. ഇതോടെ മണിക്കൂറുകളോളം ആളുകൾ റോഡിൽ കുടുങ്ങി.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ ഗതാഗതക്കുരുക്ക് കാരണം തടഞ്ഞുവച്ചിരുന്നുവെന്നും തിരക്ക് ഒഴിവാക്കുകയായിരുന്നെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കട്നി ജില്ലയിലെ പോലീസ് വാഹനങ്ങൾ തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി അറിയിപ്പുകൾ നൽകി, അതേസമയം മൈഹാർ പോലീസ് വാഹനങ്ങളോട് കട്നിയിലേക്കും ജബൽപൂരിലേക്കും തിരിച്ചുപോയി അവിടെ തന്നെ തുടരാൻ ആവശ്യപ്പെട്ടു.

“ഇന്ന് പ്രയാഗ്‌രാജിലേക്ക് നീങ്ങാൻ കഴിയില്ല, കാരണം 200-300 കിലോമീറ്റർ ഗതാഗതക്കുരുക്ക് ഉണ്ട്,” പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ കട്നി, ജബൽപൂർ, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് കാറുകളുടെയും ട്രക്കുകളുടെയും വലിയ നിരകൾ സോഷ്യൽ മീഡിയയിലെ നിരവധി വീഡിയോകളിൽ കാണാം. രേവ ജില്ലയിലെ ചക്ഘട്ടിൽ കട്നി മുതൽ എംപി-യുപി അതിർത്തികൾ വരെയുള്ള 250 കിലോമീറ്റർ ദൂരത്തിൽ വലിയ ഗതാഗതക്കുരുക്കുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

Continue Reading

GULF

‘പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം’ പ്രവാസ ലോകത്തും ‘യങ് സീനിയേര്‍സ്’

പ്രഥമ യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ടായി യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡണ്ടുമായ dr നിസാര്‍ തളങ്കരയെ തിരഞ്ഞെടുത്തു.

Published

on

‘പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം’ എന്ന യംഗ് സീനിയേഴ്‌സ് ഫൌണ്ടേഷന്റെ സന്ദേശവും പ്രവര്‍ത്തനങ്ങളും ജിസിസി രാഷ്ട്രങ്ങളിലും പ്രവാസികള്‍ക്കിടയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യംഗ് സീനിയേര്‍സ് യു.എ.ഇ ചാപ്റ്റര്‍ രുപീകരിച്ചു. പ്രഥമ യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ടായി യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡണ്ടുമായ dr നിസാര്‍ തളങ്കരയെ തിരഞ്ഞെടുത്തു.

ഒരു പ്രായം കഴിഞ്ഞാല്‍ മനുഷ്യര്‍ ഒതുങ്ങിക്കൂടേണ്ടവരാണെന്നും, പുതുതലമുറക്ക് വേണ്ടി വഴി മാറിക്കൊടുക്കേണ്ടവരാണെന്നുമുള്ള കാഴ്ചപ്പാടുകളെയും സാമൂഹിക ശീലങ്ങളെയും മാറ്റിയെഴുതുകയാണ് യംഗ് സീനിയേഴ്‌സ്. മുഖ്യധാരയില്‍ നിന്നും അകന്നു നില്‍ക്കേണ്ടവരല്ല മുതിര്‍ന്നവര്‍ എന്ന് അവരെ ബോധ്യപ്പെടുത്തുകയും അവര്‍ക്ക് ജീവിതത്തിന്റെ ആഘോഷങ്ങളുടെയും അതിജീവനത്തിന്റെയും പുതുവാതായനങ്ങള്‍ തുറക്കുകയുമാണ് യംഗ് സീനിയേഴ്‌സ് ഫൌണ്ടേഷന്‍.

‘പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം’ എന്ന യംഗ് സീനിയേഴ്‌സിന്റെ സന്ദേശം ഇന്ന് സമൂഹം ആവേശപൂര്‍വ്വം ഏറ്റെടുത്തു കഴിഞ്ഞെന്ന് ഡോക്ടര്‍ മുഹമ്മദ് ഫിയാസ് പറഞ്ഞു. മുതിര്‍ന്നവരുടെ ജീവിതം പരസ്പരം താങ്ങും തണലുമായി സ്വയം പര്യാപ്തതയുടെ സുരക്ഷിത വലയം സൃഷ്ടിക്കുകയും ജീവിതം ആഘോഷമാക്കുകയും ചെയ്യുന്ന പുതിയ ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യംഗ് സീനിയേഴ്‌സ് മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി പ്രവാസിമിത്ര പദ്ധതി, YOUNG SENIORS cafe, YOUNG SENIORS Brigade, Young Seniors Elderly Clinics തുടങ്ങി നിരവധി ആരോഗ്യ സാമൂഹിക സേവനങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഈ പദ്ധതികളിലേക്കുള്ള ചുവടുപ്പായിട്ടാണ് പ്രവാസി മേഖലകളില്‍ കമ്മറ്റികള്‍ രൂപീകരിച്ച് അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെച്ചിരിക്കുന്നതെന്നും
യംഗ് സീനിയേഴ്‌സ് ഫൌണ്ടേഷന്‍ മെമ്പര്‍മാരായ ഡോക്ടര്‍ മുഹമ്മദ് ഫിയാസ്‌ഡോക്ടര്‍ മുഫ്‌ലിഹ്, അഷ്ഫാസ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending