Connect with us

kerala

‘സജി ചെറിയാന്റെ പേര് മാറ്റി ‘സജി ചൊറിയാന്‍’ എന്നാക്കണം; വിമര്‍ശനവുമായി അബിന്‍ വര്‍ക്കി

സി.പി.എം വര്‍ഗീയ വിഷം ചീറ്റുന്ന ഫാക്ടറിയായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി.

Published

on

സി.പി.എം വര്‍ഗീയ വിഷം ചീറ്റുന്ന ഫാക്ടറിയായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തെ ഇല്ലാതാക്കി വര്‍ഗീയമായി നാടിനെ വിഭജിച്ച് വോട്ട് പിടിക്കാനുള്ള കുടില തന്ത്രത്തിലാണ് സി.പി.എമ്മെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്ത രീതിയില്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നത് അത്യന്തം ഖേദകരമാണെന്നും ബി.ജെ.പിക്കാര്‍ പോലും പറയാന്‍ അറയ്ക്കുന്ന വിധത്തിലുള്ള വര്‍ഗീയ പ്രസ്താവനകള്‍ സിപിഎം നടത്തുന്നുണ്ടെന്നും അബിന്‍ പറഞ്ഞു.

കേരളത്തെ വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും കാര്‍ഡിറക്കി വര്‍ഗീയതയുടെ വിളനിലമാക്കി മാറ്റാന്‍ സി.പി.എം ശ്രമിക്കുകയാണെന്നും അബിന്‍ പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെന്നും സജി ചെറിയാന്റെ പേര് മാറ്റി ‘സജി ചൊറിയാന്‍’ എന്ന് ആക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ നാടിനെ എങ്ങനെ ചൊറിയാം എന്നുള്ളതില്‍ അദ്ദേഹം ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സജി ചെറിയാന്റെ വാക്കുകള്‍ ആര്‍.എസ്.എസിന്റെ വാക്കുകളാണെന്നത് അദ്ദേഹത്തിന്റെ മുന്‍കാല അനുഭവങ്ങളില്‍നിന്ന് വ്യക്തമാണെന്നും ഇന്ത്യന്‍ ഭരണഘടന കുന്തവും കുടച്ചക്രവുമാണ് എന്ന് പറഞ്ഞയാളാണദ്ദേഹമെന്നും അബിന്‍ വിമര്‍ശിച്ചു. ഭരണഘടന മാറ്റിയെഴുതണമെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവന നേരത്തെ പറഞ്ഞിട്ടുള്ളത് ബി.ജെ.പിയും ആര്‍.എസ്.എസുമാണ്. പേര് നോക്കിയാല്‍ അവന്മാരൊക്കെ ആരാണ് എന്ന് നമുക്ക് മനസ്സിലാക്കാം എന്നാണ് സജി ചെറിയാന്റെ പുതിയ പ്രസ്താവന. ഈ പ്രസ്താവന നമ്മള്‍ മുമ്പേ കേട്ടിട്ടുള്ളത് 2019ല്‍ ഝാര്‍ഖണ്ഡില്‍ നരേന്ദ്ര മോദി പറഞ്ഞതിലൂടെയാണ്. പൗരത്വ സമരത്തില്‍ പങ്കെടുക്കുന്നവരെ അവരുടെ വേഷം നോക്കിയാല്‍ അറിയാം എന്നാണ് അന്ന് മോദി പറഞ്ഞത്. ആര്‍.എസ്.എസിന്റെ നാവായി കേരളത്തില്‍ വരുന്നത് ഇപ്പോള്‍ സജി ചെറിയാനാണെന്നും അബിന്‍ വര്‍ക്കി ചൂണ്ടിക്കാട്ടി.

പച്ചയായ വര്‍ഗീയത ഒരു ഉളുപ്പുമില്ലാതെ പറയാന്‍ സജി ചെറിയാന് നാണമില്ലേയെന്ന് അബിന്‍ ചോദിച്ചു. സജി ചെറിയാന്‍ പ്രതിനിധീകരിക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ചു പഞ്ചായത്തുകളില്‍ ബി.ജെ.പി ജയിച്ചത് ഏതു ഡീലിന്റെ ഭാഗമായാണെന്ന് നിരീക്ഷിക്കേണ്ടതാണെന്നും അബിന്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വർണക്കൊള്ളക്കേസ്: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകക്കേസിൽ ജാമ്യം

കട്ടിളപ്പാളിക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും.

Published

on

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകക്കേസിൽ ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കട്ടിളപ്പാളിക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും.

ഈ രണ്ട് കേസുകളിലാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തത്. ദ്വാരപാലകക്കേസിലായിരുന്നു ആദ്യ അറസ്റ്റ്. നിയമപ്രകാരം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത ഉണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

കുറ്റപത്രം വൈകിയതിനെ തുടർന്നാണ് ആദ്യകേസിൽ ജാമ്യം അനുവദിച്ചതെന്ന് വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കി. കട്ടിളപ്പാളിക്കേസിലെ നിയമനടപടികൾ തുടരുകയാണ്.

Continue Reading

kerala

‘സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥ’; കടുത്ത വിമര്‍ശനവുമായി വീണ്ടും വെള്ളാപ്പള്ളി

സവര്‍ണ ഫ്യൂഡല്‍ മാടമ്പി മനസികാവസ്ഥയാണ് സതീശനുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Published

on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നാണ് പുതിയ ആരോപണം. സവര്‍ണ ഫ്യൂഡല്‍ മാടമ്പി മനസികാവസ്ഥയാണ് സതീശനുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. എല്ലാ മത-സാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന സമീപനമാണ് സതീശന്‍ സ്വീകരിക്കുന്നതെന്നും, പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ അര്‍ഹമായ നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിയെ സതീശന്‍ ഇതിലൂടെ വെല്ലുവിളിക്കുകയല്ലേയെന്ന് വെള്ളാപ്പള്ളി ചോദിച്ചു.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന സതീശന്‍, എന്‍.എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂര്‍ തിണ്ണനിരങ്ങിയ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കൊച്ചിയില്‍ സിറോ മലബാര്‍ സഭയുടെ സിനഡ് നടന്നപ്പോള്‍, മറ്റൊരു കാറില്‍ ആരുമറിയാതെ സതീശന്‍ അവിടെ പോയതിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

രണ്ടുവയസുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു

ജിന്‍സിടോം ദമ്പതികളുടെ മകന്‍ ആക്‌സറ്റണ്‍ പി. തോമസാണ് മരിച്ചത്.

Published

on

ആലപ്പുഴ: ചെങ്ങന്നൂരില്‍ വീട്ടിലെ കുളിമുറിയില്‍ സൂക്ഷിച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ വീണ രണ്ടുവയസുകാരന്‍ ദാരുണമായി മരിച്ചു. ജിന്‍സിടോം ദമ്പതികളുടെ മകന്‍ ആക്‌സറ്റണ്‍ പി. തോമസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ കുട്ടി കുളിമുറിയിലേക്ക് കടന്നതും അവിടെ ഉണ്ടായിരുന്ന വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണതുമാണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുളിമുറിയിലെ ബക്കറ്റില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Trending