മലയാളികളുടെ പ്രിയപ്പെട്ട സ്റ്റേറ്റ് ബാങ്ക ഓഫ് ട്രാവന്‍കൂര്‍ ഇനി ചരിത്രതാളുകളിലേക്ക്. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമെന്നോണം എല്ലാ ശാഖകളുടെയും ബോര്‍ഡുകള്‍ അടുത്ത ദിവസങ്ങളില്‍ മാറ്റും. പകരം എല്ലാ ശാഖകളിലും ഇനി സ്്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡാണുണ്ടാവുക. ഇതിനുള്ള നിര്‍ദേശം എസ്ബിഐക്ക് ലഭിച്ചു കഴിഞ്ഞു.

എസ്ബിടിയുടെ ‘തെങ്ങ്’ ലോഗോയ്ക്ക് പകരം നീല നിറത്തില്‍ എസ്ബിഐ എന്ന അക്ഷരങ്ങളാണ് ഇനിയുണ്ടാവുക. ഇരു ബാങ്കുകളിലെയും ഇടപാടുകാരുടെ അക്കൗണ്ട് നമ്പറുകള്‍ പരസ്പരം യോജിപ്പിക്കുന്നതിനുള്ള പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ലയന വിഞ്ജാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്.